ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21നെ അടിസ്ഥാനപ്പെടുത്തി ആത്മഹത്യയ്ക്കെതിരെ സന്ദേശം നല്കുന്ന ചിത്രമാണ് രജീഷ് തെറ്റിയോട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന രണ്ടാം ഉദയം. മാഗ്നം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സലില്ദാസ് ആണ് ചിത്രം നിര്‍മിക്കുന്നത്.
ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന ഏഴു വിഭാഗത്തില്‍പ്പെട്ടവരുടെ കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. സ്വവര്‍ഗാനുരാഗികളായ രണ്ടു യുവാക്കള്‍, തൊഴില്‍രഹിതനായ യുവാവ്, പീഡനത്തിന് ഇരയായ പെണ്‍കുട്ടി, ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി, കര്ഷകന്, അവശ കലാകാരന്, സദാചാരക്കാരുടെ ആക്രമണത്തിന് ഇരയായ യുവാവും യുവതിയും എന്നിവരാണ് അവര്‍.
സുരേഷ് കാര്‍ത്തിക്, രഞ്ജിത്ത് ചെങ്ങമനാട്, അരുണ്‍ ഗോപന്, ജെ.ആര്. വര്‍മ, അജിത്ത്.ആര്, ബിനിത ദേവ്, മുന്‍ഷി ഹരീന്ദ്രന്‍, വിജു കണ്ണമ്പ്ര, ഫര്‍ഹ റഷീദ്, അനശ്വര റോയ്, സലില്ദാസ്, അജിത്ത് കണ്ണന്, സലാം കുന്നത്ത്, അജിത്ത്, വിപിന്‍രാജ്, രേഷ്മ, ധനുഷ്, അഭിലാഷ്, അപ്പുക്കുട്ടന് എന്നിവരാണ് പ്രധാന താരങ്ങള്‍. ഡോ.ബി.ആര്. അംബേദ്കര്‍ എന്ന കേന്ദ്ര കഥാപാത്രമായി സുരേഷ് കാര്‍ത്തിക് എത്തുന്നു. സംഗീത സംവിധായകനും കാര്‍ട്ടൂണിസ്റ്റുമായ സുരേഷ് കാര്‍ത്തിക് ആദ്യമായി അഭിനയിക്കുന്ന സിനിമയാണിത്.
ഛായാഗ്രഹണം-വിപിന്‍രാജ്. എഡിറ്റിങ്-കെ. ശ്രീനിവാസ്. ഗാനരചന-പുതിയവിള സഞ്ജീവ്. സംഗീതം-പശ്ചാത്തല സംഗീതം-സുരേഷ് കാര്‍ത്തിക്. ആലാപനം-പി. സി. ദിവാകരന്‍കുട്ടി. അസോസിയേറ്റ് ഡയറക്ടര്‍-ശാലിനി എസ്.ജോര്‍ജ്, ക്രിയേറ്റീവ് ഹെഡ്-രജിത് വി.ചന്തു. ഡിഐ-അജയ്, സൗണ്ട് എഫക്ട്സ്-മുരുകന്, മേക്കപ്പ്-അര്ജുന്, സ്റ്റീല്‍സ്-ധനുഷ്, പ്രൊഡക്ഷന്‍ മാനേജര്‍-വിജു കണ്ണമ്പ്ര, കലാസംവിധാനം-സുനു ഖാദര്‍. സഹസംവിധാനം: അലി റഫ്ത്താര്‍, അഖില്‍ സത്യനേശന്.
തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: