ന്യൂദല്‍ഹി: വീണ്ടും ജനങ്ങള്‍ക്കിടയില്‍ വാക്സിന് വിലയെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് നീക്കം. എന്നാല്‍ ഇതില്‍ വ്യക്തമായ വിവരം നല്കുന്ന ട്വീറ്റിലൂടെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്ധന് തിരിച്ചടിച്ചു.
കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷാണ് യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്, സൗദി, ബംഗ്ലദേശ്, ദക്ഷിണാഫ്രിക്ക എന്നീ സര്‍ക്കാരുകള്‍ വാങ്ങിയതിനേക്കാള്‍ കൂടിയ വിലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കോവിഷീല്‍ഡ് വാങ്ങുന്നതായി വിമര്‍ശിച്ച് ട്വീറ്റ് ചെയ്തത്. നാനൂറ് രൂപയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ വാക്സീന് വാങ്ങുന്നതെന്നും ഇന്ത്യയില്‍ നിര്‍മ്മിച്ചിട്ടും മറ്റു രാഷ്ട്രങ്ങളേക്കാള്‍ കൂടുതല്‍ വിലയ്ക്കാണ് ഇന്ത്യ വാക്സീന് വാങ്ങുന്നതെന്നുമായിരുന്നു വിമര്‍ശനം. 150 രൂപയ്ക്ക് വിറ്റാല്‍ പോലും ലാഭമാണെന്നാണ് നിര്‍മ്മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നതെന്നുമായിരുന്നു ജയറാം രമേഷിന്റെ ട്വീറ്റ്.
എന്നാല്‍ ഇന്ത്യ 150 രൂപയ്ക്കാണ് നിര്മ്മാതാക്കളയാ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വാക്സിന് വാങ്ങുന്നതെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്റെ മറുപടി. കോവിഷീല്‍ഡും കോവാക്സിനും ഇന്ത്യ വാങ്ങുന്നത് 150 രൂപയ്ക്കാണ്. കേന്ദ്രസര്‍ക്കാര്‍ വാങ്ങുന്ന ഡോസുകള്‍ പൂര്‍ണ്ണമായും സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും ഹര്‍ഷ് വര്ധന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: