സ്ഥലം ഇരവിപുരം, വൈകിട്ട് 5.30 മണി. മൈക്കാട് പണിക്കാരനാണ് സദാശിവന്. ഒരുദിവസം മുഴുവന്‍ പണിയെടുത്താല്‍ കിട്ടുന്നത് 800 രൂപ. അതുമായി പോയപ്പോഴാണ് കവലയില്‍ വച്ച് പോലീസ് പിടിച്ചത്. മൂക്കില്‍ നിന്നും മാസ്ക് അകന്നിരുന്നതാണ് കുറ്റം. അടിച്ചത് 500 രൂപ പെറ്റി. കരഞ്ഞ് പിടിച്ച് പറഞ്ഞിട്ടും പോലീസ് അലിഞ്ഞില്ല. അവസാനം 300 രൂപയുമായി വീട്ടിലേക്ക്.
സ്ഥലം ശക്തികുളങ്ങര ഹാര്‍ബര്‍. സമയം അതിരാവിലെ 5.30. ആട്ടോയിð മീന്‍ കയറ്റിയ തങ്കച്ചന്റെ മാസ്ക് താടിയിലാഴ്ത്തിയിട്ടത് കണ്ട പോലീസ് പാഞ്ഞടുത്തു. പിഴയിട്ടു 500 രൂപ. പണിയെടുക്കുമ്പോള്‍ ശ്വാസം വിടണ്ടേ സാറെ…ഇങ്ങനെ ദ്രോഹിച്ചാല്‍, പിടിച്ചുപറിച്ചാല് എങ്ങനെയാ എന്നൊരു ചോദ്യം തങ്കച്ചന് ഉന്നയിച്ചു. ഇപ്പോള്‍ ഇങ്ങനെയാ, അഞ്ഞൂറെട് എന്ന് പോലീസും.
ജില്ലയിലെമ്പാടും പോലീസ് പിരിവില്‍ പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങള്‍. ജീവിക്കാനുള്ള തത്രപ്പാടില്‍ ഓടുന്നതിനിടയില്‍ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും ഇത്തരത്തില്‍ പണം ഈടാക്കുന്ന അധികാരസംവിധാനത്തോട് അവരില്‍ അമര്‍ഷം വളരുകയാണ്. ജോലി ചെയ്യുന്നതിനിടെ മാസ്ക്ക് ഒന്നു താന്നുപോയാലോ, അല്ലെങ്കില്‍ ക്ഷീണം കൊണ്ട് അല്പം വെള്ളം കുടിക്കാനോ ഒരു ചായ കുടിക്കാനോ മാസ്ക് ഒന്നെടുത്താലോ തൊഴിലാളികളുടെ പിറകെ പോയി 500 രൂപ പെറ്റി അടിക്കുന്ന രീതിയിലേക്ക് പോലീസ് നീങ്ങുകയാണെന്നാണ് ആക്ഷേപം. ഒരു ദിവസം മുഴുവന്‍ ജോലി ചെയ്താല്‍ കിട്ടുന്ന തുച്ഛമായ വരുമാനത്തിന്റെ മുക്കാല്‍ ഭാഗവും പോലീസ് കൊണ്ടുപോയാല്‍ തങ്ങള്‍ എങ്ങനെ ജീവിക്കുമെന്നാണ് അവരുടെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: