ന്യൂഡല്‍ഹി: ഇന്ത്യയില്‍ വേനല്‍ക്കാല വിളകള്‍ കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ വിസ്തൃതി വര്‍ദ്ധിച്ചു വരുന്ന പ്രവണത തുടരുന്നു.
രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വേനല്‍ക്കാല വിളകള്‍ കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ വിസ്തൃതി വര്‍ദ്ധിച്ചു. 2021 ഏപ്രില്‍ 23 ലെ കണക്കുപ്രകാരം രാജ്യത്ത് വേനല്‍ക്കാല വിതയ്ക്കല്‍ കഴിഞ്ഞ വര്‍ഷത്തെ, ഇതേ കാലയളവിനെ അപേക്ഷിച്ച് 21.5 ശതമാനം കൂടുതലാണ്. മൊത്തം വേനല്‍ക്കാലവിള വിസ്തീര്‍ണ്ണം ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവിലെ 60.67 ലക്ഷം ഹെക്ടറില്‍ നിന്ന്, ഈ വര്‍ഷം 73.76 ലക്ഷം ഹെക്ടറായി ഉയര്‍ന്നു.
പയര്‍ വര്‍ഗ്ഗങ്ങളുടെ കൃഷി വിസ്തൃതിയിലും ഗണ്യമായ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ 6.45 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് നിന്നും ഏകദേശം 100% വിസ്തൃതി വര്‍ദ്ധിച്ച്, 2021 ഏപ്രില്‍ 23 ലെ കണക്ക് പ്രകാരം 12.75 ലക്ഷം ഹെക്ടറായി
എണ്ണക്കുരു കൃഷി 9.03 ലക്ഷം ഹെക്ടറില്‍ നിന്ന് 10.45 ലക്ഷം ഹെക്ടറായി ഉയര്‍ന്നു, അതായത് ഏകദേശം 16% വര്‍ദ്ധന.
നെല്‍കൃഷി 33.82 ലക്ഷം ഹെക്ടറില്‍ നിന്ന് 39.10 ലക്ഷം ഹെക്ടറായി ഉയര്‍ന്നു, ഇത് ഏകദേശം 16% വര്‍ദ്ധന.
വേനല്‍ക്കാല വിളകള്‍ അധിക വരുമാനം മാത്രമല്ല, തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു. വേനല്‍ക്കാല വിളകളുടെ കൃഷിയിലൂടെ ലഭിക്കുന്ന ഒരു പ്രധാന നേട്ടം,പ്രത്യേകിച്ച് പയര്‍വര്‍ഗ്ഗ വിളയിലൂടെ മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുന്നു എന്നതാണ്.ജലലഭ്യതയെ അടിസ്ഥാനമാക്കി ഗാര്‍ഹികാവശ്യങ്ങള്‍ക്കായി, ചില സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വേനല്‍ നെല്ല് കൃഷി ചെയ്യുന്നു.കര്‍ഷകര്‍,ഉയര്‍ന്ന ഉല്പാദനക്ഷമതയ്ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കുമായി മികച്ച വിളവ് ലഭിക്കുന്ന ഇനങ്ങള്‍ കൃഷിചെയ്യാനും വിളവെടുപ്പിനു ശേഷമുള്ള മൂല്യവര്‍ദ്ധന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: