ന്യൂദല്‍ഹി: മഹാമാരിയെ പ്രതിരോധിക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനെ ചെറുക്കാന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും മന്ത്രാലയങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. മരുന്നുകളും ഓക്സിജനുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദേഹം നിര്‍ദേശിച്ചു. കോവിഡ് തീവ്രമായ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നല്കി. ആരോഗ്യ മന്ത്രാലയവും സംസ്ഥാനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും കാലാകാലങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ടെന്നും അദേഹം പറഞ്ഞു.
ഓക്സിജന്‍ വിതരണത്തില്‍ സംസ്ഥാനങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ പ്രധാനമന്ത്രി മോദി കണക്കിലെടുത്തു. ഓക്സിജന്‍ വിതരണം വര്‍ധിപ്പിക്കാന്‍ നിരന്തരമായ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും മന്ത്രാലയങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. വ്യാവസായിക ഓക്സിജനും അടിയന്തിര ആവശ്യങ്ങള്‍ക്കായി വഴിതിരിച്ചു വിട്ടിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി.
ഓക്സിജന്‍ ടാങ്കറുകളുടെ യാത്രാ സമയവും പ്രവര്‍ത്തന സമയവും കുറയ്ക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും കേന്ദ്ര ഗവണ്മെന്റ് കൈക്കൊള്ളുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ഇതിനായി റെയില്‍വേ ഓക്സിജന്‍ എക്സ്പ്രസ് ആരംഭിച്ചു. ഒരു ഭാഗത്തേക്കുള്ള യാത്രാ സമയം കുറയ്ക്കുന്നതിനായി ശൂന്യമായ ഓക്സിജന്‍ ടാങ്കറുകളും വ്യോമസേന വിമാനമാര്‍ഗം എത്തിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: