ന്യൂദല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ ആശുപത്രികളില്‍ ഓക്സിജന്റെ കുറവുണ്ടായിരിക്കെ ജര്‍മ്മനിയില്‍ നിന്ന് ഓക്സിജന്‍ ഉത്പാദന പ്ലാന്റുകളും കണ്ടെയ്നറുകളും ഇറക്കുമതി ചെയ്യാന്‍ ആംഡ് ഫോഴ്സ് മെഡിക്കല്‍ സര്‍വീസസ് (എ.എഫ്.എം.എസ്) തീരുമാനിച്ചു. ജര്‍മ്മനിയില്‍ നിന്ന് ഇരുപത്തിമൂന്ന് മൊബൈല്‍ ഓക്സിജന്‍ ഉത്പാദന പ്ലാന്റുകള്‍ വിമാനം കയറ്റി അയയ്ക്കുന്നു, അവ കോവിഡ് രോഗികളെ പരിപാലിക്കുന്ന എ.എഫ്.എം.എസ് ആശുപത്രികളില്‍ വിന്യസിക്കും.
ഓരോ പ്ലാന്റിനും മിനിറ്റില്‍ 40 ലിറ്റര്‍ ഓക്സിജനും മണിക്കൂറില്‍ 2,400 ലിറ്ററും ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഈ പ്ലാന്റുകളുടെ പ്രയോജനം അവ എളുപ്പത്തില്‍ പോര്‍ട്ടബിള്‍ ആണ് എന്നതാണ്. ഈ ഓക്സിജന്‍ ഉത്പാദിപ്പിക്കുന്ന പ്ളാന്റുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയില്‍ എത്തും.
പ്രതിരോധ സേവന മന്ത്രാലയം എ.എഫ്.എം.എസിലെ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് ഡോക്ടര്‍മാര്‍ക്ക് ഡിസംബര്‍ 31 വരെ കാലാവധി നീട്ടിക്കൊടുക്കും. ഇത് 238 ഡോക്ടര്‍മാര്‍ കൂടി എ.എഫ്.എം.എസിന്റെ ശക്തി വര്‍ദ്ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: