മലപ്പുറം: കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി മലപ്പുറം ജില്ലാ ഭരണകൂടം. ജില്ലയിലെ എല്ലാ ആരാധനാലയങ്ങളിലും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരാന്‍ പാടില്ലെന്ന് കളക്ടര്‍ ഉത്തരവിറക്കി. പൊതുജനങ്ങള്‍ പ്രാര്‍ത്ഥന സ്വന്തം വീടുകളിലാക്കണമെന്നും ബന്ധുവീടുകളില്‍ പോലും ഒത്തുചേരരുതെന്നും ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന് അറിയിച്ചു. നിയന്ത്രണങ്ങള്‍ സംബന്ധിച്ച് മതനേതാക്കളുമായി ചര്‍ച്ച നടത്തിയതായും കളക്ടര്‍ പറഞ്ഞു. നിയന്ത്രണം ഇന്ന് അഞ്ചു മണി മുതല്‍ നിലവില്‍വരും.
മലപ്പുറത്തെ 16 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നന്നംമുക്ക്, മുതവല്ലൂര്‍, ചേലേമ്പ്ര, വാഴയൂര്‍, തിരുനാവായ,പോത്തുക്കല്ല്, ഒതുക്കുങ്ങല്‍, താനാളൂര്‍, നന്നമ്പ്ര, ഊരകം, വണ്ടൂര്‍, പുല്‍പ്പറ്റ,വെളിയങ്കോട്, ആലങ്കോട്,വെട്ടം, പെരുവളളൂര്‍ എന്നീ പഞ്ചായത്തുകളിലാണ് 144 പ്രഖ്യാപിച്ചിട്ടുളളത്. ഇന്ന് രാത്രി ഒമ്പത് മുതല്‍ ഏപ്രില്‍ 30 വരെയാണ് നിരോധനാജ്ഞ. 17,898 പേരാണ് ജില്ലയില്‍ നിലവില്‍ ചികിത്സയിലുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: