മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഇമോര് മോര്‍ഗനെതിരെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് രംഗത്ത്. മോര്ഗന് ഏറ്റവും മികച്ച ടി 20 ക്യാപ്റ്റനല്ലെന്ന് സെവാഗ്് പറഞ്ഞു. ഐപിഎല്ലില്‍ മോര്ഗന് നായകനായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്നാം തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് സെവാഗിന്റെ പ്രതികരണം. ആവേശപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത 18 റണ്‍സിന് ചെന്നൈ സൂപ്പര്‍ കിങ്സിനോട് തോറ്റു.
മോര്ഗന് ടി 20 യില്‍ ലോകത്തെ ഏറ്റവും മികച്ച ക്യാപ്റ്റനാണെന്ന് ഞാന്‍ കരുതുന്നില്ല. ഏകദിന ക്രിക്കറ്റില്‍ അദ്ദേഹത്തിന് ശക്തമായ ടീമുണ്ട്. നന്നായി ബാറ്റ്് ചെയ്യുന്നവര്‍ അദ്ദേഹത്തിന് വേണ്ടി കളി ജയിക്കുന്നു. നന്നായി പന്തെറിയുന്നവര്‍ ഇംഗ്ലണ്ട് ടീമിനെ വിജയിപ്പിക്കുന്നു. എന്നാല്‍ ഐപിഎല്ലില്‍ മോര്ഗന് ആ മികച്ച ടീമില്ല. മോര്ഗന് മികച്ച ടി 20 ക്യാപ്റ്റനാണെന്ന് ഞാനും കരുതുന്നില്ലെന്ന് സെവാഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: