ന്യൂദല്‍ഹി : കോവിഡിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തില്‍ ഇന്ത്യന്‍ വ്യോമസേനയും. രാജ്യത്തെ വിവിധ ആശുപത്രികളിലേയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങളും അവശ്യ മരുന്നുകളും എത്തിക്കാനായി വിമാനങ്ങള്‍ വ്യോമസേന വിട്ടുനല്‍കും. വ്യാമ സേനയുടെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഓക്സിജന്‍ കണ്ടെയ്നറുകളും മറ്റ് ഉപകരണങ്ങളും വ്യോമസേനാ വിമാനങ്ങള്‍ ഉപയോഗിച്ച് വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യാനാണ് രാജ്യത്തിന്റെ തീരുമാനം.
സായുധ സേനാ വിഭാഗങ്ങള്‍ ഉള്‍പ്പെടെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന മേഖലകളിലെ ഉദ്യോഗസ്ഥരോട് കൊറോണയ്ക്കെതിരെ പോരാടാന്‍ തയ്യാറെടുക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് വ്യോമസേന ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: