ന്യൂദല്‍ഹി : സീറോ ബാലന്‍സ് അക്കൗണ്ടുകളില്‍ നിന്ന്് ഫീസ് ഇനത്തില്‍ ഈടാക്കിയ പണം തിരികെ നല്കി എസ്ബിഐ. ഡിജിറ്റല്‍ പണമിടപാടുകളിന്മേല്‍ പണം ഈടാക്കിയാല്‍ ഈ തുക തിരിച്ച് ജനങ്ങള്‍ക്ക് തന്നെ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്. സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്ക് നല്കി ബാങ്കിങ് സേവനങ്ങള്‍ക്കായി പണം ഈടാക്കിയതായി മുംബൈ ഐഐടി നടത്തിയ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിന് നല്കിയ മറുപടിയിലാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചത്.
2016 ജൂണ്‍ 15 മുതല്‍ സൗജന്യ ഇടപാടുകള്‍ക്ക് ശേഷമുള്ള സേവനങ്ങള്‍ക്ക് എസ്ബിഎ ഫീസ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 2020ആഗസ്റ്റില്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഈ പണം അക്കൗണ്ട് ഉടമകള്‍ക്ക് തിരികെ നല്കാന് ആവശ്യപ്പെട്ടതോടെ ജനുവരി മുതല്‍ സെപ്റ്റംബര്‍ 14 വരെ തിരികെ നല്കി. 15 മുതല്‍ ഡിജിറ്റല്‍ ട്രാന്സാക്ഷനുള്ള ഫീസ് നിര്‍ത്തലാക്കുകയും ചെയ്തതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ പണം എടിഎമ്മില്‍ നിന്ന് പിന്‍വലിക്കുന്നത് നാല് സൗജന്യ തവണയ്ക്ക് ശേഷമാണെങ്കില്‍ ചാര്‍ജ് ഈടാക്കുന്നത് തുടരുമെന്നും എസ്ബിഐ അറിയിച്ചു. സാധാരണക്കാര്‍ക്ക് വേണ്ടിയാണ് സീറോ ബാലന്‍സ് അഥവാ ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ (ബിഎസ്ബിഡിഎ) ആരംഭിക്കാന്‍ ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയത്.
മാസം നാല് ഇടപാട് എന്ന പരിധി വച്ച് അതിനപ്പുറത്തുള്ള സേവനമൊന്നിന് 17.70 രൂപ ചാര്‍ജ് ചെയ്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ 12 കോടി അക്കൗണ്ടുകളില്‍ നിന്നും പണം ഈടാക്കിയെന്നാണ് ഇതില്‍ പറയുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്ക് ദരിദ്രരുടെ ഇത്തരം അക്കൗണ്ടുകളില്‍ നിന്നും 2015 മുതല്‍ പിടിച്ചത് 9.9 കോടി രൂപ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: