തൃശൂര്‍: രണ്ടാംഘട്ട കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനിടയില്‍ വാക്സിന് വിതരണത്തിലും തുടര്‍ നടപടികളിലും ഗുരുതരവീഴ്ചയും കടുത്ത അനാസ്ഥയും. വാക്സിനേഷന് എടുക്കാത്തവര്‍ക്കും വാക്സിനേഷന് എടുത്തതായി കാണിച്ച് മെസേജും സര്‍ട്ടിഫിക്കറ്റും ലഭിച്ചു.
ഒന്നാം ഡോസ് ലഭിക്കാത്ത വ്യക്തിക്ക് ഇനി രണ്ടാം ഡോസ് എടുക്കേണ്ട തീയതി അടക്കമുള്ള സര്‍ട്ടിഫിക്കറ്റാണ് ഓണ്‍ലൈന്‍ വഴി കിട്ടിയത്. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നടന്ന മെഗാ വാക്സിനേഷന് ക്യാമ്പിലാണ് സംഭവം. ആമ്പല്ലൂര്‍ സ്വദേശികളായ രാജന് കെ.പി, പ്രീത ഷിബു, കനകവല്ലി വി.ആര്. എന്നിവര്‍ക്കാണ് കൊവാക്സിന്റെ ആദ്യ ഡോസ് എടുത്തതായി കാണിച്ച് മെസേജ് വന്നത്. 14ന് ഓണ്‍ലൈനായി വാക്സിനെടുക്കാന്‍ ഇവര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 18നായിരുന്നു വാക്സിനെടുക്കാനുള്ള ദിവസം. എന്നാല്‍ അന്നേ ദിവസം പോകാന്‍ സാധിച്ചില്ല. പക്ഷേ വാക്സിനെടുത്തതായി കാണിച്ചുള്ള മെസേജ് വന്നു. പിന്നാലെ സര്‍ട്ടിഫിക്കറ്റും.
വാക്സിന് ക്ഷാമം കേരളത്തില്‍ രൂക്ഷമാണെന്ന് സര്‍ക്കാര്‍ പറയുമ്പോഴാണ് ഒരുവശത്ത് ഇത്തരം ക്രമക്കേടുകള്‍ നടക്കുന്നത്. ഇതിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: