ചെന്നൈ: പേസര്‍ ഖലീല്‍ അഹമ്മദിന്റെ മിന്നുന്ന ബൗളിങ്ങും ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോയുടെ അടിപൊളി ബാറ്റിങ്ങും സണ്‍റൈസേഴ്സ് ഹൈദരാബാദിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചു. ഐപിഎല്ലില്‍ അവര്‍ ഒമ്പത് വിക്കറ്റിന് പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തി. ഈ സീസണില്‍ സണ്‍റൈസേഴ്സിന്റെ ആദ്യ വിജയമാണിത്. ജോണി ബെയര്‍സ്റ്റോയാണ് മാന്‍ ഓഫ് ദ മാച്ച്
121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് എട്ട് പന്ത് ശേഷിക്കെ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ മാത്രം വിക്കറ്റ്് നഷ്ടപ്പെടുത്തി വിജയത്തിലേക്ക് പിടിച്ചുകയറി. സ്കോര്‍: പഞ്ചാബ് കിങ്സ് 19.4 ഓവറില്‍ 120, സണ്‍റൈസേഴ്സ് ഹൈദരാബാദ് 18.4 ഓവറില്‍ ഒരു വിക്കറ്റിന് 121.
ജോണി ബെയര്‍സ്റ്റോ 56 പന്തില്‍ മൂന്ന് ഫോറും മൂന്ന്് സിക്സറും അടക്കം 63 റണ്‍സ് നേടി അജയ്യനായി നിന്നു. പത്തൊമ്പത് പന്തില്‍ 16 റണ്‍സ് കുറിച്ച ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസും പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ വാര്‍ണര്‍ 37 പന്തില്‍ 37 റണ്‍സ്് നേടി. മൂന്ന് ഫോറും ഒരു സിക്സറും അടിച്ചു.
ടോസ് നേടി ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സിനെ ഖലീല്‍ അഹമ്മദാണ് തകര്‍ത്തത്. നാല് ഓവറില്‍ 21 റണ്‍സിന് മൂന്ന്് വിക്കറ്റ് വീഴ്ത്തി. അഭിഷേ് ശര്‍മ്മ നാല് ഓവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു. പഞ്ചാബ് കിങ്സിന് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനെ നഷ്ടമായി. നാലു റണ്‍സ് കുറിച്ച രാഹുല്‍ ഭുവനേശ്വര്‍ കുമാറിന് കീഴടങ്ങി. പിന്നാലെ ഓപ്പണര്‍ മായങ്ക് അഗര്‍വാളും നിക്കോളസ് പൂരനും പുറത്തായതോടെ പഞ്ചാബ് കിങ്സ് മൂന്നിന് 39 റണ്‍സെന്ന നിലയില്‍ തകര്‍ന്നു. ഓരോ ഇടവേളകളിലും വിക്കറ്റ് വീണതോടെ പഞ്ചാബ് കിങ്സ് 120 റണ്‍സിന് പുറത്തായി. കെ.എല്‍. രാഹുല്‍ (4), നിക്കോളസ് പൂരന് (0), ഫാബിയന്‍ അലന് (6), മുരുഗന് അശ്വിന് (9), മുഹമ്മദ് ഷമി (3) എന്നിവര്‍ രണ്ടക്കം കടന്നില്ല. ഓപ്പണര്‍ മായങ്ക് അഗര്‍വാളും ഷാരൂഖ് ഖാനും 22 റണ്‍സ് വീതം എടുത്തു. ഷാരൂഖ് ഖാന് പതിനേഴ് പന്തില്‍ രണ്ട് ഫോറുകളുടെ അകമ്പടിയിലാണ് 22 റണ്‍സ് എടുത്തത്. ക്രിസ് ഗെയ്ല് പതിനഞ്ച് റണ്‍സിന് പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: