അഹമ്മദാബാദ് :സാമൂഹിക അകലം പാലിച്ച് പ്രാർത്ഥന നടത്താൻ ആവശ്യപ്പെട്ടതിന് മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയവര്‍ പൊലീസുകാരെ മര്‍ദ്ദിച്ചു. ഗുജറാത്തിൽ ചൗക്കി പോലീസ് സ്റ്റേഷൻ പരിധിയിലെ കപട്വഞ്ചിലെ ആലി മസ്ജിദിലാണ് സംഭവം. ഇവിടെ ലയണ്‍സ് ക്ലബ്ബിനടുത്താണ് ഈ ആലി മസ്ജിദ്. നമാസിന് പള്ളിയില്‍ തിക്കിത്തിരക്കി എത്തിയവരോട് സാമൂഹിക അകലം പാലിച്ച് പ്രാർത്ഥന നടത്താൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്. അക്രമത്തില്‍ ഒരു പൊലീസുകാരന് സാരമായ പരിക്കേറ്റു.
സാമൂഹിക അകലമോ, സുരക്ഷാ മാനദണ്ഡങ്ങളോ കൃത്യമായി പാലിക്കാതെയാണ് ആളുകൾ പ്രാർത്ഥിക്കുന്നതെന്ന് കാണിച്ച് സമീപവാസികൾ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പോലീസുകാര്‍ മസ്ജിദിൽ എത്തിയത്. കൂട്ടം ചേർന്ന് വിശ്വാസികൾ പ്രാർത്ഥന നടത്തുന്നത് ശരിയല്ലെന്നും കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കാൻ പോലീസുകാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ പൊടുന്നനെയാണ് പൊലീസുകാര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.
ജനങ്ങള്‍ കൂട്ടം കൂടുകയൂം കുണ്ഡ് വാവ് പൊലീസ് ചൗക്കിയും ടൗണ്‍ പൊലീസ് സ്റ്റേഷനും ആക്രമിച്ചു. രണ്ട് ബൈക്കുകളും ഒരു കാറും അക്രമികള്‍ കത്തിച്ചു. കുണ്ഡ് വാവ് പൊലീസ് സ്റ്റേഷനും തകര്‍ത്തു. പിന്നീട് ടൗണ്‍ പൊലീസ് സ്റ്റേഷന് അക്രമിക്കാന്‍ ആള്‍ക്കൂട്ടം നീങ്ങി. പൊലീസ് സ്റ്റേഷന് നേരെ കല്ലേറും നടത്തി.
വിവരം അറിഞ്ഞ് കൂടുതൽ പോലീസുകാർ പ്രദേശത്ത് എത്തി. അക്രമികളെ പിന്തിരിപ്പിക്കാന് കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടി വന്നു. അപ്പോഴേക്കും മേഖല കൂടുതല്‍ സംഘർഷ ഭരിതമായി. തടിച്ചു കൂടിയ ആക്രമികൾ മസ്ജിദിന് മുൻപിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും തീയിട്ടു. ഇതോടെ കൂടുതല്‍ പൊലീസ് സംഘത്തിന്റെ സഹായം ആവശ്യപ്പെട്ടു. റംസാന് മാസം ആചരിക്കുകയാണ് രാജ്യത്തെ മുസ്ലിങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: