ന്യൂദല്‍ഹി: ഇരട്ട ജനതികമാറ്റം സംഭവിച്ചതുള്‍പ്പെടെയുള്ള വകഭേദം വന്ന കൊറോണ വൈറസുകള്‍ക്കെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് ഫലപ്രദമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍). കോവിഡിന് കാരണമാകുന്ന സാര്‍സ്-കോവ്-2 ന്റെ ദക്ഷിണാഫ്രിക്ക, യുക, ബ്രസീല്‍, വകഭേദങ്ങളെ കോവാക്സിന് നിര്‍വീര്യമാക്കിയെന്ന് പഠനത്തില്‍ കണ്ടെത്തിയതായി ഐസിഎംആര്‍ ബുധനാഴ്ച അറിയിച്ചു.
സാര്‍സ്-കോവ്-2 ന്റെ ഇന്ത്യയില്‍ ഇരട്ട ജനിതകമാറ്റം സംഭവിച്ച വകഭേദത്തെയും കോവാക്സിന് നിര്‍വീര്യമാക്കിയെന്ന് പഠനത്തില്‍ തെളിഞ്ഞു. ഈ വൈറസാണ് രാജ്യത്ത് രണ്ടാം തരംഗത്തിന് ഇടയാക്കിയതെന്നാണ് വിദഗ്ധര്‍ കരുതുന്നത്. ഐസിഎംആര്‍, ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്(എന്‍ഐവി), വാക്സിന് നിര്‍മാതാക്കാളായ ഭാരത് ബയോടെക്ക് എന്നിവര്‍ ചേര്‍ന്നാണ് കോവാക്സിന് വികസിപ്പിച്ചത്.
എന്‍ഐവി വേര്‍തിരിച്ചെടുത്ത കൊറോണ വൈറസിന്റെ സാംപിളില്‍നിന്നാണ് വാക്സിന് വികസിപ്പിച്ചെടുത്തത്. വകഭേദങ്ങള്‍ക്കെതിരെ വാക്സിന് പ്രവര്‍ത്തിക്കുമോയെന്ന് നേരത്തെ ആശങ്കയുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: