മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലും 7 പഞ്ചായത്തുകളിലും ഇന്ന് രാത്രി മുതൽ നിരോധനാജ്ഞ. ചീക്കോട്, ചെറുകാവ്, പളളിക്കൽ, പുളിക്കൽ, മൊറയൂർ, മംഗലം, പോരൂർ പഞ്ചായത്തുകളിലാണ് ഈ 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഈ പ്രദേശങ്ങളിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമാണ്. കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ചിരിക്കുകയാണ് പല സംസ്ഥാനങ്ങളിലും. മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്.
കഴിഞ്ഞ ഒരു ദിവസത്തിനിടെ 2023 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന് പ്രതിദിന മരണനിരക്കാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: