ന്യൂദല്‍ഹി: ഏപ്രില്‍ 11 വരെയായി വിവിധ സംസ്ഥാനങ്ങള്‍ പാഴാക്കിയത് 44 ലക്ഷം ഡോസ് കൊറോണ വാക്സിന്. ഏപ്രില്‍ പത്തു വരെയായി സംസ്ഥാനങ്ങള്‍ക്ക് നല്കിയ 10 കോടി ഡോസില്‍ നിന്നാണ് ഇത്രയേറെ പാഴാക്കിയതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു.
സംസ്ഥാനങ്ങള്‍ വന്‍തോതില്‍ വാക്സിന് പാഴാക്കുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് നേരത്തെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാക്സിന് പാഴാക്കുന്നത് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. പാഴാക്കുന്നതില്‍ മുന്പില് തമിഴ്നാടാണ്, 12.10 ശതമാനം. ഹരിയാന 9.74 ശതമാനം, പഞ്ചാബ് 8.12 ശതമാനം, തെലങ്കാന7.55 ശതമാനം, മണിപ്പൂര്‍ 7.8 ശതമാനം എന്നിങ്ങനെയാണ് കണക്ക്.
വാക്സിന് അല്പം പോലും പാഴാക്കാത്ത സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കേരളം, ബംഗാള്‍, ഹിമാചല്‍, മിസോറാം, ഗോവ, ദാമന്‍ ദിയു, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവയാണ്. കൃത്യമായ ആസൂത്രണം ഇല്ലായ്മയാണ് ഇതിനു കാരണം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആവശ്യത്തിന് വാക്സിന് നല്‍കുന്നുണ്ട്. നാലു ദിവസം കൂടുമ്പോള്‍ വലിയ സംസ്ഥാനങ്ങള്‍ക്കും ഒരാഴ്ച കൂടുമ്പോള്‍ ചെറിയ സംസ്ഥാനങ്ങള്‍ക്കും കൂടുതല്‍ വാക്സിന് നല്‍കുന്നുണ്ട്, കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു. വാക്സിന് ക്ഷാമമല്ല പ്രശ്നം. ശീതീകരണികളില്‍ എത്രമാത്രം വാക്സിന് ഉപയോഗിക്കാതെ കിടക്കുന്നുണ്ടെന്നും സംസ്ഥാനങ്ങള്‍ പരിശോധിക്കണം. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: