തിരുവനന്തപുരം: ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്ത സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയയേരി ബാലകൃഷണന് ഗുരുതരാവസ്ഥയിലെന്ന് മകന് ബിനീഷ് കോടിയരി.
കോടിയേരി ബാലകൃഷ്ണന്റെ രോഗാവസ്ഥ ഗുരുതരമാണെന്നും മകനായ താനുള്‍പ്പെടെ അടുത്ത കുടുംബാംഗങ്ങളുടെ സാമീപ്യം ആവശ്യമാണെന്നു കാട്ടി ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെടുത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നാലാം പ്രതിയായ ബിനീഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് കോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്.
അതേസമയം, ഇഡിയെ പ്രതിനിധീകരിക്കുന്ന അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി.രാജു ഹാജരായിരുന്നില്ല. ബിനീഷിന്റെ ജാമ്യാപേക്ഷ ഇഡി പ്രത്യേക കോടതി കഴിഞ്ഞ ഫെബ്രുവരി 22നു തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 29ന് അറസ്റ്റിലായ ബിനീഷ് പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: