ന്യൂദല്‍ഹി: പശ്ചിമബംഗാളില്‍ കോവിഡ് കേസുകളും മരണങ്ങളും ഉയരുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമീപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. കുടുതല്‍ മരുന്നുകള്‍ക്കും വാക്സിനുകള്‍ക്കും വേണ്ടിയാണ് സഹായം അഭ്യര്‍ഥിച്ചത്. സംസ്ഥാനത്തെ കോവിഡ് വ്യാപനം തടയാന്‍ വിപുലമായ ക്രമീകരണങ്ങളൊരുക്കാനും മമത ഉന്നത ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
വിശദമായ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ചീഫ് സെക്രട്ടറി വാര്‍ത്താസമ്മേളനം വിളിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ വ്യക്തമാക്കി. ‘ഇന്ത്യയിലൂടനീളം കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നതിനിടെ, ജനങ്ങളെ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ബംഗാള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. അധികമായി ആവശ്യമുള്ള മരുന്നുകള്‍ക്കും വാക്സിനുകള്‍ക്കും പ്രധാനമന്ത്രിയെ സമീപിച്ചിട്ടുണ്ട്’- മമത ബാനര്‍ജി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മമതാ ബാനര്‍ജി ഇനി കൊല്‍ക്കത്തയില്‍ പ്രചാരണം നടത്തില്ലെന്ന് ടിഎംസി എംപി ഡെറെക് ഒബ്രിയന്‍ പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: