മുംബൈ: ഐപിഎല്‍ പതിനാലാം സീസണില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി ഏറ്റുവാങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന് സഞ്ജയ് മഞ്ജരേക്കര്‍ രംഗത്ത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഒരുഘട്ടത്തില്‍ സണ്‍റൈസേഴ്സ് മികച്ച നിലയിലായിരുന്നു. എന്നാല്‍ മധ്യനിര തകര്‍ന്നതോടെ തോല്‍വി ഏറ്റുവാങ്ങി. ഇതിന് പിന്നാലെയാണ് ഹൈദരാബാദിന്റെ ടീം സെലക്ഷനെ വിമര്‍ശിച്ച് മഞ്ജരേക്കര്‍ രംഗത്ത് വന്നത്. ഈ ടീം വിജയം അര്‍ഹിക്കുന്നില്ലെന്ന് മഞ്ജരേക്കര്‍ തുറന്നടിച്ചു.
151 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒരു ഘട്ടത്തില്‍ രണ്ടിന് 90 റണ്‍സെന്ന മികച്ച നിലയിലായിരുന്നു. പിന്നീട് വിക്കറ്റുകള്‍ നിലംപൊത്തിയതോടെ 137 റണ്‍സിന് പുറത്തായി. വിരാട് സിങ്, അഭിഷേക് ശര്‍മ, അബ്ദുള്‍ സമദ് എന്നിവര്‍ ഉള്‍പ്പെട്ട മധ്യനിരയുടെ തകര്‍ച്ചയാണ് തോല്‍വിക്ക് കാരണം. വിരാട് 11 റണ്‍സിനും അഭിഷേക് രണ്ട് റണ്‍സിനും സമദ് ഏഴു റണ്‍സിനും പുറത്തായി. വിജയ് ശങ്കര്‍ മാത്രമാണ് പ്രതീക്ഷ നല്‍കിയത്. 25 പന്തില്‍ 28 റണ്‍സ് നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. ക്ഷമിക്കണം, അഭിഷേക് ശര്‍മ, വിരാട് സിങ്, അബ്ദുള്‍ സമദ് എന്നിവരെ ഒരുമിച്ച് പ്ലേയിങ് ഇലവനില്‍ തെരഞ്ഞെടുക്കുന്നവര്‍ വിജയം അര്‍ഹിക്കുന്നിലെന്ന് മഞ്ജരേക്കര്‍ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: