മുംബൈ: മലയാളി താരം സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സ് ഐപിഎല്ലില്‍ ഇന്ന് എം.എസ്.ധോണി ക്യാപ്റ്റനായ ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
രണ്ടാം വിജയം ലക്ഷ്യമിട്ടാണ് രാജസ്ഥാന് റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്സും കളിക്കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ തോറ്റ രാജസ്ഥാന് റോയല്‍സ് രണ്ടാം മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചു. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സും ആദ്യ മത്സരത്തില്‍ തോല്‍വി അറിഞ്ഞു. എന്നാല്‍ രണ്ടാം മത്സരത്തില്‍ അവര്‍ പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തി.
പേസര്‍ ദീപക് ചാഹറിന്റെ മിന്നുന്ന ബൗളിങ്ങാണ് ചെന്നൈയ്ക്ക് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ ആറു വിക്കറ്റ് വിജയം സമ്മാനിച്ചത്. ചാഹര്‍ നാലു വിക്കറ്റ് വീഴ്ത്തി. രാജസ്ഥാന് റോയല്‍സ് ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഡേവിഡ് മില്ലര്‍, ക്രിസ് മോറിസ് എന്നിവരുടെ മികവിലാണ് ദല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: