മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രധാന വിമർശകനും രാഷ്ട്രീയ പ്രതിയോഗിയുമായ നവാൽനി ഏത് നിമിഷവും മരിച്ചേക്കാമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ. റഷ്യയില്‍ ജയിലില്‍ കഴിയുന്ന 44 കാരനായ നവാല്‍നി കഴിഞ്ഞ 18 ദിവസങ്ങളായി മെച്ചപ്പെട്ട ചികിത്സ ആവശ്യപ്പെട്ട് ജയിലിൽ നിരാഹാര സമരം നടത്തിവരികയാണ്.
കഴിഞ്ഞ ആഗസ്തില്‍ യാത്രയ്ക്കിടയില്‍ ജര്‍മ്മനിയില്‍ വെച്ചാണ് ശരീരത്തില്‍ വിഷബാധയേറ്റ നവാൽനിയെ ചികിത്സയ്ക്ക് വിധേയനാക്കിയത്. അഞ്ചുമാസത്തോളം ജര്‍മ്മനിയില്‍ ചികിത്സ നടത്തിയ ശേഷമാണ് അദ്ദേഹം റഷ്യയിലേക്ക് മടങ്ങിയത്. പുടിന്റെ നിര്‍ദേശപ്രകാരം നവാല്‍നിയെ വധിക്കാന്‍ വേണ്ടിയാണ് വിഷബാധ ഏല്പിച്ചതെന്ന ആരോപണമുണ്ട്. യൂറോപ്പിലെ പല ലാബുകളും വിഷബാധയേറ്റതായി സ്ഥിരീകരിച്ചിരുന്നു. ജര്‍മ്മനിയില്‍ നിന്നും റഷ്യയിലെത്തിയ അദ്ദേഹത്തെ പഴയകാല കേസുകളുടെ ഭാഗമായി ജനവരി 17നാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രണ്ടര വര്‍ഷത്തെ ജയില്‍ വാസമാണ് വിധിച്ചിരിക്കുന്നത്. കടുത്ത നടുവേദനയ്ക്കും കാലിലെ മരവിപ്പിനും ശരിയായ ചികിത്സ ആവശ്യപ്പെട്ട് 18 ദിവസമായി ജയിലിൽ നിരഹാരം തുടരുകയായിരുന്നു. ഇതിനിടെയാണ് വിദഗ്ധ ചികിത്സ വേണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ ഡോക്ടർമാർ രംഗത്ത് എത്തിയത്.
ഇത് തീര്‍ച്ചയായും ക്രൂരമാണെന്നായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. നവാൽനിയുടെ ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലാണെന്ന് ഹൃദ്രോഗ വിദഗ്ധനായ യാരോസ്ലാവ് അഷിഖ്മിൻ വ്യക്തമാക്കി. തങ്ങളുടെ രോഗി ഏത് നിമിഷവും മരിച്ചേക്കാമെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
നിലവിലെ സാഹചര്യം തുടർന്നാൽ നവാൽനിക്ക് വൃക്ക തകരാറും ഹൃദയസംബന്ധമായ പ്രശ്നങ്ങളും എപ്പോൾ വേണമെങ്കിലും ആരംഭിക്കാമെന്ന് നവൽനിയുടെ ഡോക്ടർ അനസ്റ്റേസിയ വാസിൽയേവ ട്വിറ്ററിലൂടെ വ്യക്തമാക്കി.
കടുത്ത നടുവേദനയ്ക്കും കാലിലെ മരവിപ്പിനും ശരിയായ ചികിത്സ ആവശ്യപ്പെട്ട് നവാൽനി 18 ദിവസമായി ജയിലിൽ നിരാഹാരത്തിലാണ്. നവാൽനിക്ക് അടിയന്തരമായി ചികിത്സ ആവശ്യമാണെന്നും ഇതിനായി ജയിൽ അധികൃതരും ബന്ധപ്പെട്ട വകുപ്പുകളും അനുവാദം നൽകണമെന്നും നവാൽനിയുടെ ഡോക്ടർമാർ ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഈ ആവശ്യത്തോട് പുടിൻ സർക്കാർ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: