ഹരിദ്വാര്‍ : കുംഭമേളയിലെ ചടങ്ങുകള്‍ അവസാനിപ്പിക്കുകയാണെന്ന് പ്രമുഖ അഖാഡകളിലൊന്നായ ജൂന അഖാഡ. നിലവിലെ സാഹചര്യത്തില്‍ കുംഭമേളയിലെ ചടങ്ങുകള്‍ പ്രതീകാത്മകമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂന അഖാഡയുടെ ചടങ്ങുകള്‍ അവസാനിപ്പിക്കുകയാണെന്ന് സ്വാമി അവധേശാനന്ദ് ഗിരി അറിയിച്ചു.
പൊതുനന്മയ്ക്ക് വേണ്ടിയുള്ള ഒരു ആവശ്യവും നിരസിക്കില്ല. മറ്റ് വിഭാഗങ്ങളും തങ്ങളെപ്പോലെ കുംഭമേളയിലെ ചടങ്ങുകള്‍ അവസാനിപ്പിക്കുമെന്ന് കരുതുന്നു. രാജ്യത്തിന്റേയും ജനങ്ങളുടേയും നിലനില്‍പ്പാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
കുംഭമേളയിലെ ചടങ്ങുകള്‍ പ്രതീകാത്മകമാക്കണമെന്നും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാമി അവധേശാനന്ദ ഗിരിയെ ഫോണില്‍ വിളിച്ചാണ് മോദിയെ അഭ്യര്‍ത്ഥിച്ചത്. ഇത് അഖാഡകള്‍ അംഗീകരിക്കുകയായിരുന്നു.
രാജ്യത്ത് കൊറോണ കേസുകള്‍ വളരെ കുറഞ്ഞതോടെയാണ് കുംഭമേള നടത്താനുള്ള തീരുമാനവുമായി അഖാഡകള്‍ മുന്നോട്ടു പോയത്. കുംഭമേള ആരംഭിച്ച് ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്ത് കൊറോണ രോഗവ്യാപനം വര്‍ധിച്ചതോടെയാണ് ഇത് അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഉത്തരാഖണ്ഡില്‍ കൊറോണ വ്യാപനം രൂക്ഷമല്ലെങ്കിലും രാജ്യത്തെ സ്ഥിതി പരിഗണിച്ചാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: