മുംബൈ: ഇന്ത്യയില്‍ ഈ വര്‍ഷം നടക്കുന്ന ടി 20 ലോകകപ്പിനായി ഒമ്പത് വേദികള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് തെരഞ്ഞെടുത്തു. മുംബൈ, ന്യൂദല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, ധര്‍മ്മശാല, അഹമ്മദാബാദ്, ലഖ്നൗ എന്നിവയാണ് വേദികള്‍. ഫൈനല്‍ അഹമ്മദാബാദിന്റെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും.
ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലാണ് ടി 20 ലോകകപ്പ് അരങ്ങേറുക. അഹമ്മദാബാദ്, ലഖ്നൗ, ചെന്നൈ, ഹൈദരാബാദ് എന്നിവ പുതിയ വേദികളാണ്. 2016 ലെ ടി 20 ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിച്ചപ്പോര് ഈ നാലു വേദികളില്‍ മത്സരങ്ങള്‍ ഉണ്ടായിരുന്നില്ല.
തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് വേദികളെയും വിവരം അറിയിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വേണ്ടത്ര കരുതലോടെ ലോകകപ്പിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോകുമെന്ന്്് ബിസിസിഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: