തിരുവനന്തപുരം: കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ ഇവിഎം മെഷീന് ഉള്‍പ്പെടെയുള്ള സ്ട്രോങ്ങ് റൂമിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്. സ്ട്രോങ്ങ് റൂമില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച റിട്ടേണിങ്ങ് ഓഫീസര്‍ക്കെതിരെ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടീക്കാറാം മീണക്കാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ അട്ടിമറി ശ്രമം നടത്താനാണ് സിപിഎം ശ്രമിച്ചത്. നിരന്തരമായ ജാഗ്രത ഒന്നുകൊണ്ടുമാത്രമാണ് സിപിഎമ്മിന്റെ ഇത്തരം അട്ടിമറി ശ്രമങ്ങള്‍ ചെറുക്കനായത്. റിട്ടേണിംഗ് ഓഫീസര്‍ സിപിഎമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
നേരത്തെ, കഴക്കുട്ടം മണ്ഡലത്തിലെ സട്രോങ് റും തുറക്കാന്‍ തുറക്കാന്‍ ശ്രമ നടത്തിയത് ബിജെപി എതിര്‍ത്തതോടെ ഉപേക്ഷിച്ചിരുന്നു. കേടായ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ്റൂം തുറക്കാനാണ്് ജില്ലാ ഭരണകൂടം ശ്രമം നടത്തിയത്. സ്ടോങ് റൂം തുറക്കുന്നതിന് തൊട്ടുമുമ്പാണ് റിട്ടേണിങ് ഓഫീസര്‍ ഇതുസംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളെ അറിയിച്ചത്. ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധവുമായി എത്തിയതോടെ റിട്ടേണിങ് ഓഫീസര്‍ തീരുമാനം ഉപേക്ഷിച്ച് തിരികെ പോവുകയായിരുന്നു.
വോട്ടിങ് പൂര്‍ത്തിയാക്കി സ്്ട്രോങ് റൂം പൂട്ടിയാല്‍ പിന്നീട് വോട്ടെണ്ണുന്ന ദിവസം ജനപ്രതിനിധികളുടെ മുമ്പില്‍ വെച്ചാകും പൊതുവേ ഇത് തുറക്കുക. വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ് റും തുറക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് റിട്ടേണിങ് ഓഫീസര്‍ ഇതുസംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളെ അറിയിച്ചത്. ഇതോടെ ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തെ എതിര്‍ത്ത് ബിജെപിയും യുഡിഎഫും എത്തുകയായിരുന്നു.
എന്നാല്‍ സ്ട്രോങ് റൂം തുറക്കുന്നതിനെതിരെ ബിജെപിയും യുഡിഎഫും മാത്രമാണ് പ്രതിഷേധിച്ചത്. ഭരണകക്ഷിയിലെ സ്ഥാനാര്‍ത്ഥി ഇതിനെ എതിര്‍ക്കാത്തതിന് പിന്നില്‍ അസ്വഭാവികതയുണ്ട്. ഉദ്യോഗസ്ഥ ഭരണപക്ഷ നീക്കമാണ് സ്ട്രോങ് റൂം തുറക്കാനുള്ള ശ്രമത്തിന് പിന്നിലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്.എസ്. ലാല്‍ വ്യക്തമാക്കി.
അടുത്തെങ്ങും ഇനി തെരഞ്ഞെടുപ്പില്ല. സാധാരണ സ്ട്രോങ് റൂം സീല്‍ചെയ്ത് പൂട്ടിയാല്‍ വോട്ടെണ്ണല്‍ ദിവസം ജനപ്രതിനിധികളുടെ മുന്നില്‍വെച്ച് മാത്രമേ അത് തുറക്കൂ. പുതിയ കീഴ് വഴക്കം സൃഷ്ടിക്കാനുള്ള ശ്രമമാണ് ജില്ലാ ഭരണകൂടം നടത്തുന്നതെന്ന് യുഡിഎഫ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: