കുന്നത്തൂര്‍: പോരുവഴി പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ചക്കുവള്ളി ചന്ത മാലിന്യകേന്ദ്രമായി മാറി. ചന്തയെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്നും 11.75 ലക്ഷം രൂപ ചെലവഴിച്ച് എയറോബിക് കമ്പോസ്റ്റ് യൂണിറ്റ് (മാലിന്യ സംസ്കരണ യൂണിറ്റ്) സ്ഥാപിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. മാര്‍ക്കറ്റിലെ ജൈവമാലിന്യങ്ങള്‍ സംസ്കരിച്ച് വളമാക്കുകയായിരുന്നു ലക്ഷ്യം.
ഇതിലൂടെ ചന്ത മാലിന്യ മുക്തമാകുമെന്നാണ് നാട്ടുകാരും പ്രതീക്ഷത്. ഇതിനായി ചന്തയ്ക്കുള്ളില്‍ ആറ് ബിന്നുകള്‍ സ്ഥാപണ്ടിച്ചു. ഇതിന്റെ നടത്തിപ്പിനായി ഹരിതകര്‍മസേനാ അംഗങ്ങള്‍ക്ക് പരിശീലനവും നല്കി. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടയ്ക്കാട് സ്കൂളിലും ബിന്നുകള്‍ സ്ഥാപണ്ടിച്ചിട്ടുണ്ട്. എന്നാല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം മാത്രം ആരംഭിച്ചില്ല. ചന്തയിലെ സകല മാലിന്യങ്ങളും പല ഭാഗത്തായി കൂട്ടിയിട്ടിരിക്കുകയാണ്. മത്സ്യത്തിന്റെ അവശിഷ്ടവും വെള്ളവും ഒഴുകിപ്പോകാതെ ഓടയില്‍ കെട്ടി നില്‍ക്കുന്നത് യാത്രക്കാര്‍ക്കും ടൗണിലെ വ്യാപാരികള്‍ക്കും ദുരിതം വിതയ്ക്കുകയാണ്.
ഇറച്ചിക്കടയിലെയും മത്സ്യ അവശിഷ്ടങ്ങളും കാക്കകള്‍ കൊത്തിയെടുത്ത് സമീപത്തെ പരബ്രഹ്മ ക്ഷേത്രത്തിലും, വീടുകളിലെ കിണറുകളിലും നിക്ഷേപണ്ടിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ഇവിടെ തെരുവുനായ ശല്യവും അതിരൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: