കാസര്‍കോഡ് : തെരഞ്ഞെടുപ്പ് പിരിവ് നല്കാന് വൈകിയതില്‍ പ്രതിഷേധിച്ച് നിര്‍മാണത്തില്‍ ഇരിക്കുന്ന വീടിന്റെ തറ പൊളിച്ച് ഡിവൈഎഫ്ഐ കൊടി നാട്ടിയതായി ആരോപണം. കാഞ്ഞങ്ങാട് ഇട്ടമ്മല്‍ ചാലിയാന്‍നായിലെ വി.എം. റാസിഖിന്റെ വീടിന്റെ തറയാണു പൊളിച്ചത്. ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്കി.
സംഭവം വിവാദമായതോടെ പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകരെത്തി കൊടി അഴിച്ചുമാറ്റി. എന്നാല്‍ വയലില്‍ വീട് നിര്‍മിക്കുന്നതിനെതിരെ പഞ്ചായത്തില്‍ പരാതി കിട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സംഭവമെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.സബീഷ് പ്രതികരിച്ചത്. പൊളിച്ചു കൊടി നാട്ടിയ പ്രവര്‍ത്തി പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്നും സബീഷ് പറഞ്ഞു.
അതേസമയം പഞ്ചായത്തിന്റെ അനുമതി വാങ്ങിയ ശേഷമാണ് വീടുപണി തുടങ്ങിയതെന്നു റാസിഖ് പറയുന്നു. ഇതിന്റെ പകര്‍പ്പ് ഉള്‍പ്പെടെയാണു പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വില്ലേജ് ഓഫിസര്‍ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇതിന്റെ പകര്‍പ്പ് റാസിഖ് ഹൊസ്ദുര്‍ഗ് പോലീസിനും കൈമാറിയിട്ടുണ്ട്.
ഇതിനിടെ തെരഞ്ഞെടുപ്പ് അടുത്തതോടെ പാര്‍ട്ടി ഫണ്ടിലേക്കു സംഭാവന വേണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാമെന്നു റാസിഖ് ഉറപ്പ് നല്‍കിയിരുന്നതായി പറയുന്നു. ഇതു വൈകിയതോടെയാണ് പ്രവര്‍ത്തകര്‍ പ്രകോപിതരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: