കൊച്ചി: വ്യാജവാര്‍ത്ത നല്കിയ മംഗളത്തിന് വക്കീല്‍ നോട്ടീസ് അയച്ച് കേരള ബിജെപി ഐടി സെല്‍ സഹ കണ്‍വീനര്‍ ശ്രീജു പദ്മന്. കഴിഞ്ഞദിവസം മംഗളം ദിന പത്രത്തില്‍ തനിക്കെതിരെ വഞ്ചനാക്കുറ്റം നിലനില്‍ക്കുന്നതായി കാണിച്ച് വന്ന വാര്‍ത്തക്കെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വ്യാജവാര്‍ത്തയില്‍ അധികാരികള്‍ മാപ്പുപറയണമെന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കൊച്ചിയില്‍ സ്വന്തമായി സ്ഥാപനമുള്ള ശ്രീജു ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്കി വസന്ത് വാസു എന്നയാളില്‍ നിന്നും പണം വാങ്ങി എന്നാണ് വാര്‍ത്ത. തനിക്കെതിരെ നിലവില്‍ കേസുകള്‍ ഒന്നും ഇല്ലെന്നും തനിക്ക് പങ്കാളിത്തമുള്ള സ്ഥാപനത്തില്‍ പാര്‍ട്നര്‍ഷിപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചതാണെന്നും ശ്രീജു വ്യക്തമാക്കി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന തന്നെ അധിക്ഷേപിക്കാവുള്ള ശ്രമമായാണ് മംഗളം ഇത്തരത്തില്‍ വ്യാജവാര്‍ത്ത നല്‍കിയതെന്നും ശ്രീജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: