ആചാര്യന്മാര് പറയുന്നതിങ്ങനെ:
മനസി ഏകം വചസി ഏകം
കര്‍മണി ഏകം മഹാത്മനാം
മനസി അന്യത് വചസി അന്യത്
കര്‍മണി അന്യത് ദുരാത്മാനാം
മഹാത്മാക്കള്‍ ചിന്തിക്കുന്നത് തന്നെ പറയും അതു തന്നെ പ്രവര്‍ത്തിക്കും. ദുരാത്മാക്കളാണ് ഇതില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തുന്നത്. നമ്മളും ശരീര,വാക്, മനസ്സുകളെ ഒരുമിച്ച് കൊണ്ടു വരണം. അവ ഒരു പോലെ ഏകാഗ്രമാക്കിയാലേ ചെയ്യുന്ന കാര്യങ്ങള്‍ക്ക് മികച്ച ഫലം ലഭിക്കൂ. അത് നമ്മുടെ സങ്കടങ്ങളെ ദുരീകരിക്കും.
സബ് പര രാമ് തപസ്വി രാജാ
തിനഹേ കാജ് സകല തുമ് സാജാ
(അര്‍ഥം: തപസ്വീശ്വരനായ ശ്രീരാമന് സര്‍വ നിയന്താതാവാകുന്നു. അദ്ദേഹത്തിന്റെ അവതാര ദൗത്യങ്ങള്‍ പോലും അങ്ങ് നിര്‍വഹിച്ചു).
തപസ്വിയായ രാജാവ്, ഒരു പ്രത്യേക ചേര്‍ച്ചയാണ്. രാജാവ് തന്നെ ഗംഭീരന്‍. അതിലുപരി തപസ്വി കൂടിയാകുമ്പോള്‍ മഹത്വം കൂടും. നമ്മുടെ ശരീര, മനസ്, വാക്കുകളെ അതിന്റെ ഔന്നത്യത്തിലേക്ക് എത്തിക്കുവാന്‍ ഉള്ള ഊര്‍ജ നിയന്ത്രണമാണ് തപസ്സ്. സാധാരണ പലരും കരുതുന്നതു പോലെ സ്വപീഡനമല്ല അത്.
ശ്രീരാമദേവന്, തപസ്വികളിലെ രാജാവും രാജാക്കന്മാരിലെ തപസ്വിയുമാണ്.
ഭഗവദ്ഗീത പറയുന്നു: ദേവന്മാരെയും ഗുരുവിനെയും ആത്മജ്ഞാനികളെയും പൂജിക്കല്‍, ശുചിത്വം, വക്രത ഇല്ലായ്മ, ബ്രഹ്മചര്യം, അഹിംസ എന്നിവ ശരീരം കൊണ്ടുള്ള തപസ്സും ആരേയും ക്ഷോഭിപ്പിക്കാത്തതും സത്യവും പ്രിയവും ഹിതവുമായ വാക്കും അധ്യാത്മ ശാസ്ത്ര ഗ്രന്ഥപഠനവും വാങ്മയമായ തപസ്സും മനഃശുദ്ധി, സൗമ്യഭാവം, ആത്മചിന്തനത്തിന്റെ ഫലമായി ഉണ്ടാകുന്ന ഏകാഗ്രത, ഇന്ദ്രിയ മനോബുദ്ധികളെ അടക്കിയൊതുക്കി നിര്‍ത്തല്‍, വിചാരശുദ്ധി ഇവയൊക്കെ മാനസമായ തപസ്സത്രേ.
ഇങ്ങനെയുള്ള തപസ്സിനാല്‍, രാജാവായ ശ്രീരാമദേവന്റെ ദൗത്യങ്ങള്‍ ഏറ്റവും ഉത്തരവാദപ്പെട്ടതും മഹത്തായതും അതിലുപരി ദുഷ്ക്കരവുമാകാം. ആ ദൗത്യങ്ങളെല്ലാം നിറവേറ്റിയ ഹനുമാന്റെ കാര്യക്ഷമത ചര്‍ച്ച ചേയ്യേണ്ടതില്ല. അദ്ദേഹത്തിന് നമ്മുടെ പ്രശ്നങ്ങള്‍, സങ്കടങ്ങള്‍ എന്നിവ ദുരീകരിക്കുക ഒട്ടും ശ്രമകരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: