ന്യൂഡല്‍ഹി:അന്റാര്‍ട്ടിക്കയിലേക്കുള്ള 40-മത് ശാസ്ത്ര പര്യവേക്ഷണം പൂര്‍ത്തിയാക്കി ഇന്ത്യ. ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ ദൗത്യം 94 ദിവസത്തെ 12,000 നോട്ടിക്കല്‍ മൈല്‍ യാത്ര പൂര്‍ത്തിയാക്കി കേപ് ടൗണില്‍ എത്തി. ഇതോടെ ഇന്ത്യ 40 വര്‍ഷത്തെ വിജയകരമായ അന്റാര്‍ട്ടിക്ക ശാസ്ത്ര പര്യവേക്ഷണം പൂര്‍ത്തിയാക്കി.
ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍, എഞ്ചിനിയര്‍മാര്‍, ഡോക്ടര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ അടങ്ങിയ ദൗത്യം ഗോവയിലെ മൊര്‍മുഗാവോ തുറമുഖത്ത് നിന്ന് ജനുവരി 7 ന് ആണ് ആരംഭിച്ചത്.
അന്റാര്‍ട്ടിക്കയിലെ ഭാരതി സ്റ്റേഷനില്‍ ഫെബ്രുവരി 27 നും മൈത്രി സ്റ്റേഷനില്‍ മാര്‍ച്ച് 8 നും ദൗത്യം എത്തി. ഈ രണ്ട് സ്റ്റേഷനുകള്‍ അന്റാര്‍ട്ടിക്കയിലുള്ള ഇന്ത്യയുടെ സ്ഥിരമായ ഗവേഷണ കേന്ദ്രങ്ങളാണ്.
തിരമാലകള്‍, സമുദ്ര ഉപരിതല താപനില, സമുദ്ര നിരപ്പിന്റെ അന്തരീക്ഷമര്‍ദ്ദം എന്നിവയുടെ സ്പെക്ട്രല്‍ സവിശേഷതകളുടെ റിയല്‍ ടൈം ഡാറ്റ, ഡ്രിഫ്റ്ററുകള്‍ ഹൈദരാബാദ് കേന്ദ്രത്തിലേക്ക് ട്രാന്‍സ്മിറ് ചെയ്യും. ഇത് കാലാവസ്ഥ പ്രവചനങ്ങള്‍ സാധൂകരിക്കാന്‍ വലിയ തോതില്‍ സഹായിക്കും.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ മാഗ്നെറ്റിസത്തില്‍ നിന്നുള്ള അതുല്‍ സുരേഷ് കുല്‍ക്കര്‍ണി നയിക്കുന്ന 20 പേര് അടങ്ങുന്ന ഒരു സംഘത്തെ ഭാരതിയിലും, ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പില്‍ നിന്നുള്ള ശ്രി രവീന്ദ്ര സന്തോഷ് മോരെ നയിക്കുന്ന 21 പേര് അടങ്ങുന്ന മറ്റൊരു സംഘത്തെ മൈത്രിയിലും ദൗത്യം എത്തിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: