തിരുവനന്തപുരം: മലയാളിയുടെ പുതുവര്‍ഷമായ വിഷു ദിനത്തില്‍, രോഗ ചികിത്സക്കായി ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ അഡ്മിറ്റായ കുഞ്ഞോമനകള്‍ക്കു കണി കാണിച്ചും കൈനീട്ടം നല്‍കിയും ജീവനക്കാരും വിദ്യാര്‍ഥികളും.
പുതു വര്‍ഷത്തെ അതിന്റെ തനിമയോടെ ആഘോഷിക്കാന്‍ കഴിയാത്ത കുഞ്ഞോമനകള്‍ക്കു, അതിശയമായിരുന്നു ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും കണി ഒരുക്കലും വിഷു കൈനീട്ടവും.
വിവിധ വാര്‍ഡുകളില്‍ ചികിത്സ്യില്‍ കഴിയുന്ന കുഞ്ഞോമനകള്‍ക്കു അതാതു വാര്‍ഡിലെ ജീവനക്കാരുടെ പുതുവര്‍ഷ വരവേല്‍പ്പ്, നഷ്ടപ്പെട്ട് പോയെന്നു അവര്‍ കരുതിയ ഈ വര്‍ഷത്തെ വിഷു ദിനത്തിനെ അവിസ്മരണീയമാക്കി.
ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫസ്സര്‍ കെ ജയകുമാര്‍ ജീവനക്കാര്‍ക്കും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കും വിഷു ദിന ആശംസകളും കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: