ന്യൂദല്‍ഹി: സംസ്‌കൃതം ഇന്ത്യയുടെ ‘ഔദ്യോഗിക ദേശീയ ഭാഷ’യായി ബി ആര്‍ അംബേദ്കര്‍ നിര്‍ദേശിച്ചിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ശരദ് അരവിന്ദ് ബോബ്‌ഡെ. ഇന്ത്യയുടെ രാഷ്‌ട്രീയ, സാമൂഹിക പ്രശ്‌നങ്ങള്‍ അംംബേദ്കര്‍ നന്നായി മനസിലാക്കുകയും ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് അറിയാമായിരുന്നുതുകൊണ്ടുമാണ് ഈ നിര്‍ദേശം വച്ചതെന്നും എസ് എ ബോബ്‌ഡെ പറഞ്ഞു.
നാഗ്പൂരില്‍ മഹാരാഷ്‌ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എസ് എ ബോബ്‌ഡെ. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി തുടങ്ങിയവരും ബുധനാഴ്ച നടന്ന ചടങ്ങില്‍ വെര്‍ച്വലായി പങ്കെടുത്തു.
‘ഏത് ഭാഷയിലാണ് സംസാരിക്കേണ്ടതെന്ന് തീരുമാനിക്കുകയായിരുന്നു ഇന്നു രാവിലെ ഞാന്‍. ഇന്ന് ഡോ. അംബേദ്കറുടെ ജന്മവാര്‍ഷികമാണ്. സംസാരിക്കുമ്പോള്‍ ഉപയോഗിക്കേണ്ട ഭാഷയും ജോലി ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ട ഭാഷയും തമ്മിലുള്ള സംഘര്‍ഷത്തിന് വളരെ പഴക്കമുണ്ടെന്ന് ഇത് എന്നെ ഓര്‍മിപ്പിച്ചു’- 130ാമത് ജന്മവാര്‍ഷികത്തില്‍ ബി ആര്‍ അംബേദ്കറെ അനുസ്മരിച്ച് അദ്ദേഹം പഞ്ഞു.
കീഴ്‌ക്കോടതികളിലെ ഭാഷ എന്തായിരിക്കണമെന്നതിനെക്കുറിച്ച് നിരവധി നിര്‍ദേശങ്ങള്‍ സുപ്രീംകോടതിക്ക് ലഭിക്കുന്നുണ്ടെങ്കിലും വിഷയം പരിശോധിക്കുന്നില്ലെന്ന് എനിക്ക് തോന്നുന്നു. ‘പക്ഷെ അംബേദ്കറിന് മുന്‍കൂട്ടി ഈ കാഴ്‌ച്ചപ്പാടുണ്ടായിരുന്നു. ഇന്ത്യയുടെ ഔദ്യോഗിക ഭാഷ സംസ്‌കൃതമാകണമെന്ന നിര്‍ദേശം അദ്ദേഹം വച്ചിരുന്നു.’-എസ് എ ബോബ്‌ഡെ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: