പാടത്തും തൊടിയിലും ചെലവഴിച്ചിരുന്ന നാട്ടിന്‍പുറത്തെ ബാല്യകാല സ്മരണകള്‍ പുതുക്കി ജയഹരി കാവാലത്തിന്റെ നാട്ടീണം. കൊച്ചിന് പാലമാണ് പാട്ട് യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. മധ്യവയസ്കനായ സ്കൂള്‍ അധ്യാപകന് നാട്ടില്‍ ചെലവഴിച്ച ചെറുപ്പകാലത്തെ ഓര്‍ത്തെടുക്കുന്നതാണ് ഇതിന്റെ ഇതിവൃത്തം. പാട്ട് പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ഉള്ളത്.
കാവാലം ശശികുമാറിന്റെ വരികള്‍ രമേഷ് കുമാര്‍, രേവതി കെ. രാജ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. വയലിന് അനൂപ് മോഹന്‍, മിക്സിങ് മാസ്റ്ററിങ് വിമല്‍ മോഹന്‍, ഛായാഗ്രാഹണം- കൃഷ്ണദേവ്. എഡിറ്റിങ് ടിറ്റോ ഫ്രാന്‍സിസ്, ക്രിയേറ്റീവ് ഡയറക്ഷന്‍ ആന്‍ഡ് ഡിസൈന്‍ അഖില്‍ എസ്്.
മാളവിക ശ്രീനാഥ്, രാജീവ് പിള്ളത്ത്, ദീപക് വി.എസ്., സച്ചിന് സി.ആര്. അമൃത സന്തോഷ്, അഭിറാം ദാസ്, ശ്ലോക മേനോന്, അശ്വതി കിഷോര്‍, മഹേന്ദ്ര ആര്. മേനോന്, പൂതന്‍- മുത്തുകുമാര്‍ പഞ്ചല്‍ എന്നിവരാണ് ഇതില്‍ അഭിനയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: