കതിരൂര്‍: ബോബ് നിര്‍മാണത്തിനിടെ സ്ഫോടനം നടത്തിയ സ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയ സ്ഥലത്ത തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായി കണ്ടെത്തല്‍. സ്ഫോടനം നടന്ന സ്ഥലത്തെ രക്തക്കറയ്ക്ക് മുകളില്‍ മഞ്ഞപ്പൊടി വിതറി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായാണ് ആരോപണം.
ബുധനാഴ്ച രത്രി ബോംബ് ഉണ്ടാക്കി കൊണ്ടിരിക്കുന്നതിനിടയിലാണ് സ്ഫോടനമുണ്ടായത്. ഇതില്‍ സിപിഎം പ്രവര്‍ത്തകന്റെ രണ്ട് കൈപ്പത്തികളും അറ്റുപോയിരുന്നു. സിപിഎമ്മിന് സ്വാധീനമുളള കതിരൂര്‍ നാലാം മൈലില്‍ ഒരു വീടിന്റെ പിന്നിലായിരുന്നു സംഭവം. പ്രദേശത്ത് ബോംബ് സ്ക്വാഡ് ഉള്‍പ്പടെയുള്ള വിദഗ്ധ സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴാണ് തെളിവില്ലാതാക്കാന്‍ ശ്രമം നടത്തിയത് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു സിപിഎം പ്രവര്ത്തകന് പോലീസ് പിടിയിലാണ്.
അപകടത്തില്‍ ഇരുകൈപ്പത്തികളും അറ്റുപോയ നിജേഷിനെ വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് മാറ്റിയിരുന്നു. നിജേഷിന്റെ അറ്റുപോയ വിരലുകളുടെ ഭാഗങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ മദ്യപിച്ച ശേഷമാണ് ബോംബ് ഉണ്ടാക്കിയതെന്ന സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. മദ്യപിച്ച ശേഷം ബോംബ് ഉണ്ടാക്കുന്നതിനിടെയാകാം അപകടം ഉണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: