വാഷിംങ്ടന്‍: പ്രതിരോധ മേഖല ലംഘിച്ച് ചൈനീസ് സൈനിക ജെറ്റുകള്‍ തായ്വാനില് പ്രവേശിപ്പിച്ചു. പ്രകോപനം ഉണ്ടാക്കിയാല്‍ കനത്ത തിരിച്ചടി നേരിടുമെന്ന മുന്നറിയിപ്പുമായി അമേരിക്ക. കഴിഞ്ഞ ദിവസമാണ് 25 ചൈനീസ് സൈനിക ജെറ്റുകള്‍ തായ്വാന് മേഖലയില്‍ എത്തിയത്. തായ്വാനെ വ്യാപാരരംഗത്തും വ്യോമയാനരംഗത്തും അടക്കം നിയന്ത്രിക്കാനാണ് പ്രകോപനപരമായ ചൈന ശ്രമിക്കുന്നത്.
ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കടന്നുകയറ്റമെന്നാണ് ഈ പ്രകോപനത്തെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കിയത്. ചൈന ഇക്കാണിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ദീപ് രാജ്യത്തെ വെല്ലുവിളിക്കാന്‍ ശ്രമിക്കരുത്. സമുദ്രമേഖലയില്‍ നിലനില്‍ക്കുന്ന ഭീഷണി നേരിടാന്‍ തായ്വാനെ യുഎസ് സഹായിക്കുമെന്നും അദേഹം വ്യക്തമാക്കി. ചൈനക്കെതിരെയുള്ള പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: