ന്യൂദല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ രോഗ നിര്‍ണയ പരിശോധനയില്‍ പുതിയ വെല്ലുവിളി ഉയരുന്നതായി ആരോഗ്യ വിദഗ്ധര്‍. കോവിഡ് രോഗം കണ്ടുപിടിക്കാനുള്ള ഏറ്റവും ശാസ്ത്രീയമായ പരിശോധനരീതിയായ ആര്‍ടി പിസിആര്‍ ടെസ്റ്റിലും ചില രോഗികള്‍ കൊറോണ വൈറസ് കണ്ടെത്താന്‍ സാധിക്കുന്നില്ലെന്ന് ദല്‍ഹിയിലെ അടക്കം പ്രമുഖ ആശുപത്രികളിലെ ഡോക്റ്റര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് രോഗത്തിന്റെ എല്ലാം ലക്ഷണങ്ങളും ഉണ്ടെങ്കിലും ആര്‍ടി പിസിആര്‍ ടെസ്റ്റ് ഫലത്തില്‍ നെഗറ്റീവ് ആകുന്നു എന്നതാണ് പുതിയ വെല്ലുവിളി. പല രോഗികളിലും മൂന്നും നാലും പ്രാവശ്യം ആര്‍ടി പിസിആര്‍ പരിശോധന നടത്തി രോഗം സ്ഥിരീകരിക്കുകയാണ് പല ആശുപത്രികളും ഇപ്പോള്‍. കൊറോണ വൈറസിന്റെ ജനിതക ഘടനയിലുണ്ടാകുന്ന മാറ്റമാണോ ഇതിനു കാരണമെന്ന് വ്യക്തമായിട്ടില്ല.
ആര്‍ടി പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്ക് ലാവേജ് ടെസ്റ്റ് നടത്തുമ്പോള്‍ പോസിറ്റീവ് ആകുന്ന നിരവധി കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വൈറസിന്റെ പ്രോട്ടീന്‍ ഘടകത്തിലുണ്ടാകുന്ന മാറ്റമാകാം ഇതിനു കാരണമെന്ന് ചില ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: