ന്യൂദല്‍ഹി: വിഷു, ഉഗാദി, ഗുഡി പാഡ്വാ, ചൈത്ര സുക്ലാദി, ചേഡി ചന്ദ്, വൈശാഖി, പുത്താണ്ട്, വൈഷ്ഘടി, ബൊഹാഗ് ബിഹു തുടങ്ങിയ ഉത്സവങ്ങള്‍ക്ക് മുന്നോടിയായി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
പുതുവര്‍ഷ ഉത്സവങ്ങള്‍ ആഘോഷിക്കുന്ന ജനങ്ങള്‍ക്ക് ഹൃദയംഗമമായ അഭിവാദ്യങ്ങളും ശുഭ ആശംസകളും നേരുന്നുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ ഓരോ പ്രദേശത്തെയും പരമ്പരാഗത പുതുവര്‍ഷത്തിനു തുടക്കം കുറിക്കുന്ന ഈ ആഘോഷങ്ങള്‍, നമ്മുടെ രാജ്യത്തിന്റെ വൈവിധ്യമേറിയ സംസ്കാരത്തിന്റെയും സമ്പന്നമായ പൈതൃകത്തിന്റെയും പ്രതിഫലനമാണ്. നമ്മുടെ ഉത്സവങ്ങള്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒന്നുചേര്‍ന്ന് ആഘോഷിക്കുന്ന സന്ദര്‍ഭങ്ങളാണ്. എന്നാല്‍ കൊവിഡിനെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഉത്സവങ്ങള്‍ ആഘോഷിക്കണമെന്നും വെങ്കയ്യ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: