തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി.ജലീലിനെ പുറത്താക്കണമെന്ന് ലോകായുക്ത വിധി വന്നതിനു പിന്നാലെ മന്ത്രിക്ക് സുരക്ഷയൊരുക്കി സിപിഎമ്മും സര്‍ക്കാരും. വിധിയെ നിയമപരമായി നേരിടാനാണ് സിപിഎം സെക്രട്ടേറിയറ്റ് ഇന്നലെ തീരുമാനിച്ചത്. മുഖ്യമന്ത്രിയും ജലീലും തമ്മിലുള്ള ഇടപാടുകള്‍ പുറത്താകുമെന്ന ഭയത്തിലാണ് സംരക്ഷണം നല്‍കുന്നതെന്നാണ് ആരോപണം.
ഉത്തരവ് കിട്ടിയശേഷം പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്നാണ് സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന് പറഞ്ഞത്. ജലീല്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും. ലോകായുക്ത ഉത്തരവ് വന്നയുടനെ ആരും രാജിവച്ച ചരിത്രമില്ലെന്ന വിചിത്ര വാദവുമായാണ് നിയമമന്ത്രി എ.കെ. ബാലന്, ജലീലിനെ അനുകൂലിച്ചത്. ഹൈക്കോടതിയും ഗവര്‍ണറും തള്ളിയ കേസാണിതെന്ന കെ.ടി. ജലീലിന്റെ അതേ അവകാശവാദങ്ങള്‍ സിപിഎമ്മും സര്‍ക്കാരും ഏറ്റുപിടിക്കുകയാണ്.
ഇതേതരത്തിലുള്ള ബന്ധുനിയമനം നടത്തിയതിന് ഇ.പി.ജയരാജന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശത്തെത്തുടര്‍ന്നാണ് അന്ന് ഇ.പി. ജയരാജന് മന്ത്രിസ്ഥാനം രാജിവച്ചത്. എന്നാല്‍ വിവാദങ്ങളിലെല്ലാം ജലീലിന് പൂര്‍ണ സുരക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയത്. കോണ്‍സുലേറ്റുമായുള്ള ഇടപെടലിലും മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും ജലീലിനെ പിന്തുണച്ചു. ഖുര്‍ ആന്‍ കടത്തില്‍ തെറ്റില്ലെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിക്ക്. ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തപ്പോഴും പിണറായി വിജയന് സംരക്ഷിച്ചു. ഇ ഡി ചോദ്യം ചെയ്തപ്പോഴും രാജി വേണ്ടെന്ന നിലപാടിലായിരുന്നു പിണറായി. സാങ്കേതിക സര്‍വകലാശാല അദാലത്തിലെ മാര്‍ക്ക് ദാനം ചെയ്യല്‍, മലയാളം സര്‍വകലാശാല ഭൂമി വിവാദം, ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിവാദം തുടങ്ങി എല്ലാ ദുരൂഹ ഇടപെടലുകളിലും മുഖ്യമന്ത്രി ജലീലിനെ സംരക്ഷിച്ചു നിര്‍ത്തി.
രാജിവച്ച ജയരാജന് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്കിയ ശേഷമാണ് തിരിച്ചെത്താനായത്. ടെലഫോണ്‍ വിവാദത്തില്‍ എ.കെ. ശശീന്ദ്രനും കായല്‍ കൈയേറ്റത്തില്‍ തോമസ് ചാണ്ടിക്കും മന്ത്രിസ്ഥാനം നഷ്ടമായി. അപ്പോഴെല്ലാം പാര്‍ട്ടിയും മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളെ കൈവിട്ടു. ജലീലിന് മുഖ്യമന്ത്രിയുടെ രഹസ്യ ഇടപാടുകള്‍ അറിയാം എന്നതിനാലാണ് രക്ഷിക്കുന്നതെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: