കൊല്‍ക്കൊത്ത: 200 സീറ്റുകള്‍ ബിജെപിയ്ക്ക് നല്കി മമതയ്ക്ക് യാത്രയയപ്പ് നല്‍കില്ലേയെന്ന് വോട്ടര്‍മാരോട് ചോദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബസീര്‍ ഹട് ദക്ഷിണില്‍ നടന്ന ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
‘പത്ത് വര്‍ഷമായി ദീദി ഇവിടെ ഭരിയ്ക്കുന്നു. ഞാന്‍ ഇന്ന് ഇവിടെ വന്നത് ഒരു കാര്യം ചോദിക്കാനാണ്. ഒരു ചെറിയ യാത്രയയപ്പ് ദീദിയ്ക്ക് നല്‍കുന്നത് നല്ലതായിരിക്കില്ലേ?’- അമിത് ഷാ ചോദിച്ചു.
‘അമിത് ഷാ രാജിവെയ്ക്കണമെന്ന് ദീദി തുടര്‍ച്ചയായി പറയുന്നു. എന്നാല്‍ ഒരു കാര്യം പറയാം. എന്നാണ് ജനങ്ങള്‍ എന്നോട് രാജിവെക്കാന്‍ പറയുന്നത്, അന്ന് ഞാന്‍ രാജിവെക്കും. പക്ഷെ മെയ് രണ്ടിന് നിങ്ങള്‍ രാജിവെക്കേണ്ടി വരുമെന്നതിനാല്‍ ഒരുങ്ങിയിക്കൂ.’- അമിത് ഷാ പറഞ്ഞു.
‘കൂച് ബീഹാറിലെ അക്രമത്തിന് ഉത്തരവാദി മമതയാണ്. ദീദിയാണ് സിതല്കുചിയിലെ സ്ത്രീകളോടും ചെറുപ്പക്കാരോടും ജവാന്മാരെ ഘെരാവോ ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചത്. നിങ്ങള്‍ അതും പറഞ്ഞ് വീല്‍ ചെയറില്‍ അവിടം വിട്ടു. എന്നാല്‍ നിങ്ങള്‍ കാരണം നാല് പേര് മരിച്ചു. അന്ന് രാവിലെ തന്നെ ഒരു ബിജെപിക്കാരനും മരിച്ചു’- അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: