ജലന്ധര്‍: പഞ്ചാബിലെ ജലന്ധറില്‍ ഒരു ഹിന്ദുക്ഷേത്രം തകര്‍ത്തു. ജലന്ധറിലെ ഹിന്ദു ശ്മശാനത്തിനടുത്തുള്ള ശിവക്ഷേത്രമാണ് തകര്‍ത്തത്. ബുള്‍ഡോസര്‍ ഉപയോഗിച്ച് ക്ഷേത്രം തകര്‍ത്തപ്പോള്‍ വിഗ്രഹങ്ങളും തകര്‍ന്നു.
അധികൃതര്‍ക്കെതിരെ ഹിന്ദു ക്രാന്തി ദള്‍, ശിവസേന എന്നീ സംഘടനകള്‍ പ്രതിഷേധിച്ചു. എന്നാല്‍ കൂടുതല്‍ പ്രദേശവാസികള്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയപ്പോള്‍ ഡിസിപി നരേഷ് ദോഗ്ര സ്ഥലത്തെത്തി നീതി നടപ്പാക്കുമെന്ന് ഹിന്ദുനേതാക്കള്‍ക്ക് ഉറപ്പ് നല്കി.
ഉള്ളില്‍ വിഗ്രഹങ്ങള്‍ ഉണ്ടെന്ന് പോലും കണക്കാക്കാതെയാണ് ബുള്‍ഡോസര്‍ ക്ഷേത്രം തകര്‍ത്തത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് സമരം നടക്കുകയാണ്.
എന്തായാലും ഹിന്ദുക്കള്‍ക്കെതിരായ ഇത്തരം നടപടികള്‍ പഞ്ചാബില്‍ വര്‍ധിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: