ന്യൂദല്‍ഹി: 10 കോടി പേര്‍ക്ക് കോവിഡ് വാക്സിനുകള്‍ നല്കി ഇന്ത്യ.
85 ദിവസങ്ങള്‍ക്കുള്ളിലാണ് ഇന്ത്യ 10 കോടി വാക്സിനുകള്‍ നല്കി ചരിത്ര നേട്ടം കൈവരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. യുഎസ് ഈ നേട്ടത്തിലെത്താന്‍ 89 ദിവസമെടുത്തെങ്കില്‍ ചൈന 103 ദിവസമെടുത്തു.
കഴിഞ്ഞ 24 മണിക്കൂറിനകം 29 ലക്ഷം ഡോസുകള്‍ മാത്രമാണ് നല്കാന് സാധിച്ചത്. തുടക്കത്തില്‍ 45 ലക്ഷം വരെ ഡോസുകള്‍ ഒരു ദിവസത്തില്‍ നല്‍കിയിരുന്നു.
ഇപ്പോള്‍ 45 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് നല്‍കിവരുന്നുണ്ട്. എങ്കിലും ഒരു വശത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. മാര്‍ച്ച് 29 ല്‍നിന്ന് ഏപ്രില്‍ 10 ലേക്ക് എത്തുമ്പോള്‍ കോവിഡ് രോഗികളുടെ എണ്ണം 58,000 എന്നതില്‍ നിന്നും 1,15000 എന്നതിലേക്ക് ഉയര്‍ന്നു.
കോവിഷീല്‍ഡ് എന്ന വാക്സിനാണ് പ്രധാനമായും എല്ലാ സംസ്ഥാനങ്ങളിലും വിതരണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: