കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് നിസ്വാര്‍ഥ സേവനത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ പത്മശ്രീ പുരസ്ക്കാര ജേതാവ് കരിമുള്‍ ഹഖ്. ശനിയാഴ്ച ബഗ്ദോഗ്ര അന്തരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. സിലുഗുരിയിലെയും കൃഷ്ണാനഗറിലെയും തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാനായിരുന്നു മോദി ബഗ്ദോഗ്രയില്‍ വിമാനം ഇറങ്ങിയത്.
തെയിലത്തോട്ടം തൊഴിലാളിയാണ് ‘ബൈക്ക് ആംബുലന്‍സ് ദാദ’ എന്നറിയപ്പെടുന്ന ഹഖ്. 2017-ല്‍ പത്മപുരസ്ക്കാരം ലഭിച്ചു. ജല്‍പയ്ഗുരി ജില്ലയില്‍ സിവശേഷ മാര്‍ഗത്തിലൂടെ രോഗികളെ ചികിത്സാ സൗകര്യങ്ങളുള്ളയിടങ്ങളില്‍ ഇരുചക്രവാഹനത്തില്‍ എത്തിക്കുന്നതിനാണ് അംഗീകാരം തേടിയെത്തിയത്. യഥാസമയം ചികിത്സ ലഭിക്കാത ഹൃദയാഘാതത്തെ തുടർന്ന് 1995-ല്‍ ഹഖിന്റെ അമ്മ മരിച്ചിരുന്നു.
തുടര്‍ന്ന് ആംബുലന്‍സ് സേവനം ലഭിക്കാത്തതുമൂലം ഇനിയാരും മരിക്കരുതെന്ന് കരിമുള്‍ ഹഖ് ദൃഢനിശ്ചയം എടുത്തു. 1998 മുതല്‍ ധലബരിയിലും ചുറ്റുമുള്ള 20 ഗ്രാമങ്ങളില്‍ ആംബുലന്‍സ് സേവനം എത്തിക്കുന്നു. റോഡുകളും വൈദ്യുതിയുമൊന്നുമില്ലാത്ത ഈ പ്രദേശത്തുനിന്ന് 45 കിലോമീറ്റര്‍ അകലെയാണ് അടുത്തുള്ള ആശുപത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: