ന്യൂയോര്‍ക്ക് : ‘ഹിന്ദുവിദ്വേഷം അടുത്തറിയുക’ എന്ന വിഷയത്തില്‍ ഏപ്രില്‍ 23ന് ഓണ്‍ലൈന്‍ സമ്മേളനം സംഘടിപ്പിക്കാന്‍ അമേരിക്കയിലെ റട്ജേഴ്സ് സര്‍വ്വകലാശാലയിലെ ഹിന്ദു വിദ്യാര്‍ത്ഥി കൗണ്‍സില്‍ (റട്ജേഴ്സ് എച്ച്എസ് സി). ഹിന്ദുവിദ്വേഷം അഥവാ ഹിന്ദുഫോബിയ എന്ന വാക്കിന് പണ്ഡിതരുടെ നേതൃത്വത്തിലുള്ള ഹിന്ദുസമുദായത്തിന്റെ നിര്‍വ്വചനം അവതരിപ്പിക്കുക, അത് വഴി ഈ വാക്ക് കുറെക്കൂടി മെച്ചപ്പെട്ട രീതിയില്‍ മനസ്സിലാക്കുക എന്നിവായാണ് ഈ സമ്മേളനത്തിന്റെ ലക്ഷ്യം. ഈ വെര്‍ച്വല്‍ കൂട്ടായ്മയില്‍ ഹിന്ദു പണ്ഡിതരും സമുദായ പ്രവര്‍ത്തകരുമായും വിദ്യാര്‍ത്ഥികളുമായും വിദ്യാഭ്യാസപ്രവര്‍ത്തകരുമായും മറ്റും സംവദിക്കും. ഹിന്ദവിദ്വേഷത്തിന്റെ ചരിത്രം, ഘടനകള്‍, പ്രത്യാഘാതങ്ങള്‍, വിവിധ ആവിഷ്കാരങ്ങള്‍ എന്നിവ പഠിക്കുകുയം വിശകലനം ചെയ്യുകയും ചെയ്യും.
ഹിന്ദുവിദ്വേഷത്തിന്റെ നിര്‍വ്വചനം അടുത്തറിയാനും ആഗോളപരവും ചരിത്രപരവുമായ ഹിന്ദുവിദ്വേഷത്തിന്റെ നിര്‍ണ്ണായക കാഴ്ചപ്പാടുകള്‍ ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനും എങ്ങിനെയാണ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇത് ഉയര്‍ത്തിപ്പിടിക്കാനാവുക എന്ന് നിര്‍ദേശിക്കാനും ഈ കോണ്‍ഫറന്‍സ് ലക്ഷ്യമാക്കുന്നു.
ഹിന്ദു സ്റ്റുഡന്‍സ് കൗണ്‍സിലിന്റെ റട്ജേഴ്സ് ചാപ്റ്ററും സര്‍വ്വകലാശാലയുടെ അണ്ടര്‍ഗ്രാജുവേറ്റ് സ്റ്റുഡന്റ് ഗവര്ണ്മെന്റായ റട്ജേഴ്സ് യൂണിവേഴ്സിറ്റി അസംബ്ലിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ സമ്മേളത്തിന്റെ ഭാഗമായി വെബിനാറുകളും ചര്‍ച്ചാഗ്രൂപ്പുകളും പാനലുകളും നടക്കും. ഇത് സംബന്ധിച്ച വിശദമായ അടിസ്ഥാനവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ മള്‍ട്ടിമീഡിയ വെബ് ഗാലറിയും ഒരുക്കും.
ഹിന്ദുവിദ്വേഷത്തിന്റെ ചരിത്രപരമായ ഉല്പത്തി, ഹിന്ദുവിദ്വേഷത്തിന്റെ സമകാലിക ആവിഷ്കാരങ്ങള്‍, അമേരിക്കയിലെ ഹിന്ദുക്കള്‍ക്ക് മേലുള്ള ഹിന്ദു വിദ്വേഷത്തിന്റെ ആഘാതം എന്നീ വിഷയങ്ങള്‍ ഈ സമ്മേളനം ചര്‍ച്ച ചെയ്യും.
പ്രൊഫ. മീനാക്ഷി ജെയിന്, ഡോ. ഇന്ദു വിശ്വനാഥന്, പാര്‍ത്ഥ് പരിഹാര്‍, പ്രൊഫ. അരവിന്ദ് ശര്‍മ്മ, പ്രൊഫ. ജെഫ്രി ലോംഗ്, വിശാല്‍ ഗണേശന് എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: