തൃശൂര്‍: കൊവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നെഹ്റു പാര്‍ക്ക് ഉടന്‍ തുറക്കേണ്ടതില്ലെന്ന് കോര്പ്പറേഷന്.തൃശൂര്‍ പൂരവും ഇതിനോടനുബന്ധിച്ച് എക്സിബിഷനും ഉള്‍പ്പെടെ നടത്തുന്ന സാഹചര്യത്തില്‍ പാര്‍ക്ക് തുറക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
മേയര്‍ വിളിച്ചു ചേര്‍ത്ത സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരുടെയും കൗണ്‍സിലര്‍മാരുടെയും യോഗത്തിലാണ് പാര്‍ക്ക് തുറക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. കുട്ടികളുടെ സുരക്ഷ അതിപ്രധാനമാണെന്ന് യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. പാര്‍ക്ക് തുറന്നാല്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ക്കിലെത്താന്‍ സാധ്യതയുണ്ടെന്നും ഇത് രോഗവ്യാപനം വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഉത്തരവ് വരുന്ന മുറയ്ക്ക് മറ്റു നടപടികള്‍ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
കോര്പ്പറേഷന് പരിധിയില്‍ 45 വയസ്സിനു മുകളിലുള്ള എല്ലാവരെയും കോവിഡ്-19 പ്രതിരോധ വാക്സിന് എടുപ്പിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പും കോര്‍പ്പറേഷനും സംയുക്തമായി സമ്പൂര്‍ണ്ണ കോവിഡ്-19 വിമുക്ത കോര്പ്പറേഷന് പദ്ധതി രൂപീകരിച്ചു. ഇതിന്റെ ഭാഗമായി ജവഹര്‍ ബാലഭവന്, ടൗണ്‍ഹാള്‍ എന്നീ സ്ഥലങ്ങളില്‍ നടക്കുന്ന കോവിഡ്-19 പ്രതിരോധ വാക്സിനേഷന് ക്യാമ്പ് സജീവമാക്കാന്‍ യോഗത്തില്‍ തീരുമാനമായി.
കൗണ്‍സിലര്‍മാര്‍ ഡിവിഷനുകളിലെ 45 വയസ്സിനു മുകളിലുള്ളവരെ കൊണ്ടു വന്ന് വാക്സിന് എടുപ്പിക്കുന്നതിന് മുന്‍കൈ എടുക്കണമെന്ന് മേയര്‍ പറഞ്ഞു. ഡിവിഷനുകളില്‍ നിന്നുള്ളവര്‍ക്ക് ഗ്രൂപ്പായി സ്ഥാപനങ്ങളില്‍ നിന്നോ റസിഡന്‍ഷ്യല്‍ അസ്സോസിയേഷന് വഴിയോ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായുള്ള സൗകര്യവും ലഭ്യമാണ്. ഇതിനായി ഓരോ ക്യാമ്പിലും നിരവധി കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. ബുക്ക് ചെയ്യേണ്ട നമ്പര്‍ : 9037349199
പ്രതികരിക്കാൻ ഇവിടെ എഴുതുക: