ചെന്നൈ: സിനിമ നിര്‍മാണത്തിനായി വന്‍ തുക വാങ്ങി തിരിച്ചടക്കാത്ത കേസില്‍ നടന് ശരത്കുമാറിനെയും നടിയും ഭാര്യയുമായ രാധികയെയും ചെന്നൈ പ്രത്യേക കോടതി ഒരു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. ജനപ്രതിനിധികളുള്‍പ്പെടുന്ന കേസ് വിചാരണ ചെയ്യുന്ന കോടതിയുടേതാണു വിധി. എന്നാല്‍, ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി തല്‍ക്കാലത്തേക്കു തടഞ്ഞു. ശരത്കുമാറിന്റെ പാര്‍ട്ടിയായ സമത്വ മക്കള്‍ കക്ഷി നിയമസഭാ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ മുന്നണിയിലാണു മത്സരിച്ചത്. ശരത്കുമാറും രാധികയും മത്സര രംഗത്തില്ലായിരുന്നു.
സിനിമാ നിര്‍മാണത്തിനായി ശരത്കുമാറിന്റെ ഉടമസ്ഥതയുള്ള കമ്പനിയായ മാജിക് ഫ്രെയിംസ് വന്‍ തുക വാങ്ങിയെന്നും തിരിച്ചടക്കാന്‍ തയാറായില്ലെന്നും കാണിച്ചു റേഡിയന്‍സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണു കോടതിയെ സമീപിച്ചത്. രാധിക, സ്റ്റീഫന്‍ എന്നിവരാണു കമ്പനിയിലെ മറ്റു പാര്‍ട്ണര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: