കൂത്തുപറമ്പ് : പാനൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടത് തന്നെ. പേര് ചോദിച്ച് ഉറപ്പിച്ച ശേഷമാണ് ഡിവൈഎഫ്ഐ സംഘം ആക്രമിച്ചതെന്ന് സഹോദരന് മുഹ്സിന്. ഇരുപതംഗ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ആക്രമണമുണ്ടായത്. തന്നെ മര്‍ദ്ദിക്കുന്നത് കണ്ടാണ് മന്‍സൂര്‍ ഓടിയെത്തിയതെന്ന് മുഹ്സിന് അറിയിച്ചു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹ്സിന് നിലവില്‍ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്മുന്നില് വച്ചാണ് മകനെ വെട്ടി കൊലപ്പെടുത്തിയതെന്ന് കൊല്ലപ്പെട്ട മുഹ്സിന്റെ പിതാവ് അബ്ദുള്ളയും പറഞ്ഞു. ഒരു വലിയ സംഘമെത്തി മൂത്ത മകനെ വലിച്ചിറക്കി. തടയാന്‍ ചെന്ന ഇളയ മകനെ വെട്ടുകയായിരുന്നുവെന്നും അബ്ദുള്ള മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ലക്ഷ്യമിട്ടിരുന്നത്. തന്റെ പേര് ചോദിച്ചശേഷം ഡിവൈഎഫ്ഐ സംഘമെത്തി ആക്രമിക്കുകയായിരുന്നു. നിലവിളി ശബ്ദം കേട്ടതോടെ സഹോദരനും നാട്ടുകാരും ഓടിയെത്തുകയായിരുന്നു. ഇതോടെ ആക്രമികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതില്‍ ഒരാളെ താന്‍ പിടിച്ച് വെച്ചു. പിടികൂടിയാളെ വിട്ടുകിട്ടാനാണ് ഡിവൈഎഫ്ഐ സംഘം ബോംബെറിഞ്ഞത്.
ഡിവൈഎഫ്ഐ നേതാക്കളും പ്രവര്‍ത്തകരുമാണ് ആക്രമണം നടത്തിയത്. ഇവരെ എല്ലാവരെയും പരിചയമുണ്ടെന്നും മുഹസിന് പറഞ്ഞു. കൊലപ്പെട്ട മന്‍സൂറിന്റെ സഹോദരന് മുഹ്സിന് 150-ാം നമ്പര്‍ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ പോളിങ്ങിനിടെ മുക്കില്‍പീടിക ഭാഗത്ത് ലീഗ്- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സിപിഎം കേന്ദ്രങ്ങളില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ആളുകളെ ഓപ്പണ്‍ വോട്ട് ചെയ്യിക്കാന്‍ എത്തിച്ചതിനെ സിപിഎം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പിന്നാലെ കടവത്തൂര്‍ ഭാഗത്തെ 150, 149 ബൂത്തുകളില്‍ വലിയ തോതിലുള്ള വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. പോളിങ്ങിനിടെ തന്നെ മുഹ്സിന് നേരെ ഭീഷണിയുണ്ടായിരുന്നു.
ഈ ആക്രമണത്തിനിടെ മുഹ്സിന്റെ സഹോദരനായ മന്‍സൂറിനും വെട്ടേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെ ആദ്യം തലശ്ശേരിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും അര്‍ധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ബോംബേറില്‍ ഒരു സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: