തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ടഭ്യര്‍ത്ഥിച്ച് മുന്‍ എംഎല്‍എയും സ്പീക്കറുമായിരുന്ന എന്‍. ശക്തന്റെ പേരില്‍ വ്യാജ നോട്ടീസ്. കാട്ടാക്കട മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ മലയിന്‍കീഴ് വേണുഗോപാലിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് യുഡിഎഫ് വ്യാജ നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
എന്നാല്‍ തന്റെ അനുവാദമില്ലാതെയാണ് വ്യാജ നോട്ടീസ് പുറത്തിറക്കിയിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. ശക്തന്റെ ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. വേണുഗോപാലിന്റെയൊപ്പം ശക്തന്റെ ചിത്രവും ആലേഖനം ചെയ്താണ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
നാടിന്റെ വികസന മുന്നേറ്റത്തിനായി ഒപ്പം നിന്ന് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് വേണുഗോപാല്‍. അദ്ദേഹത്തിന് വോട്ട് നല്കി വിജയിപ്പിക്കണമെന്ന് ശക്തന് അഭ്യര്‍ത്ഥിക്കുന്ന നോട്ടീസാണ് യുഡിഎഫ് വിതരണം ചെയ്തത്.
അതേസമയം മണ്ഡലത്തിലെ നാടാര്‍ സമുദായം ഒന്നടങ്കം യുഡിഎഫ് സ്ഥാനാര്‍ത്ഥി വേണുഗോപാലിന് എതിരാണ്. യുഡിഎഫിലെ വേണുഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ശക്തന് ഇടഞ്ഞു നില്ക്കുന്ന സാഹചര്യത്തിലാണ് വ്യാജ അഭ്യര്‍ത്ഥന പുറത്തിറങ്ങിയതെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: