ന്യൂദല്‍ഹി : എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തണം. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ആഹ്വാനം നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
തമിഴ്നാട്, പുതുച്ചേരി, കേരളം, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ വോട്ട് ചെയ്യുന്നതിനുള്ള ജനകീയ പങ്കാളിത്തത്തേയും മോദി പ്രശംസിച്ചു. ഇതില്‍ അസമില്‍ അവസാനഗട്ടവും ബംഗാളില്‍ മൂന്നാംഘട്ടം വോട്ടെടുപ്പുമാണ് ഇന്ന് നടക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് മികച്ച രീതിയില്‍ നടക്കുന്നതില്‍ ഏറെ സന്തോഷം. എല്ലാസ്ഥലത്തേയും സമ്മതിദായകര്‍ വലിയതോതില്‍ വന്ന് വോട്ട് രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. യുവാക്കള്‍ എല്ലാ ഗൗരവത്തോടേയും തെരഞ്ഞെടുപ്പിനെ കാണുന്നു എന്നതിലും ഏറെ സന്തോഷമുണ്ട്. എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: