തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടിങ്ങിന്റെ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പ്രചാരണത്തിന് ഉപയോഗിച്ച എല്ലാ വിഷയങ്ങളും കൈവിട്ട് സിപിഎം. ക്ഷേമപെന്ഷന്, കിറ്റ്, ജനക്ഷേമ ഉറപ്പുകള്‍ എന്നീ പ്രഖ്യാപനങ്ങളായിരുന്നു വോട്ടിങ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് വരെ ഇടതുപക്ഷം ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍, വോട്ടിങ് ആരംഭിച്ചതോടെ ജനങ്ങളുടെ വികാരം എന്തെന്ന് പിണറായിയയും സംഘവും തിരിച്ചറിഞ്ഞു. ശബരിമല അയ്യപ്പനാണ് ഭൂരിപക്ഷ ജനങ്ങളുടെ മനസില്‍ ഉള്ളതെന്ന് സിപിഎം നേതൃത്വം തിരിച്ചറിഞ്ഞതോടെ വിഷയത്തിലെ നിലപാടില്‍ മലക്കം മറിയുകയായിരുന്നു.
വിശ്വാസികളുടെ പ്രതിഷേധം കുറച്ചു കാലമായി ഉണ്ടെന്ന് വ്യകത്മാക്കിയ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രതികരണത്തോടെയായിരുന്നു ശബരിമലയിലെ പ്രതികരണങ്ങള്‍ തുടങ്ങിയത്. അയ്യപ്പനും ദേവഗണങ്ങളും ജനങ്ങള്‍ക്ക് ഗുണം ചെയ്ത സര്‍ക്കാരിനൊപ്പമാണെന്ന് വിചിത്ര മറുപടിയുമായാണ് മുഖ്യമന്ത്രി രംഗത്തെത്തി. ശബരിമല വീണ്ടും ചര്‍ച്ചയ്ക്ക് തുറന്നിട്ടതോടെ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി.
ദൈവങ്ങളെ കൂട്ടുപിടിച്ചുള്ള മലക്കം മറിച്ചില്‍ ജനങ്ങളെ ഭയന്നെന്ന് ഉമ്മന്‍ചാണ്ടി തിരിച്ചടിച്ചു.വിശ്വാസികള്‍ പൊറുക്കില്ല, സര്‍ക്കാരിന് അയ്യപ്പകോപമുണ്ടാവുമെന്നും ചെന്നിത്തല പ്രതികരിച്ചു. അയ്യപ്പനോട് പിണറായി മാപ്പു പറയണമെന്നും എ.കെ. ആന്റണി പ്രതികരിച്ചു. അതേസമയം, ജി.സുകുമാരന്‍ നായര്‍ക്ക് രാഷ്ട്രീയമുണ്ടെന്ന് വ്യക്തമായെന്നാണ് കാനം രാജേന്ദ്രന് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: