കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ നാലു മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ത്യക്കരിപ്പൂരില്‍ എന്‍ഡിഎ വളരെ മികച്ച മുന്നേറ്റം നടത്തുമെന്നും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി സുധാമ ഗോസാട. എല്ലാവര്ക്കും വികസനമാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. അവഗണനയില്‍ കൂപ്പുകുത്തിയിരിക്കുന്ന കാസര്‍കോട് ജില്ലയെ വികസനത്തിന്റെ പാതയിലേയ്ക്ക് എത്തിക്കാനാണ് ബിജെപി ഇത്തവണ വോട്ട് ചോദിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ യുഡിഎഫ് അവകാശപെട്ടത് ശബരിമല ആചാരസംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയപ്പോള്‍ സ്വാമിയെ ശരണമയ്യപ്പ എന്ന ശരണമന്ത്രം മുഴക്കിയത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് ആരോപണം ഉന്നയിക്കുകയും ഇതിനെതിരെ പ്രചാരണം നടത്തുകയും ചെയ്യുന്ന എസ്ഡിപി ഐ പോലുള്ള തീവ്രവാദ സംഘടനയുടെ പിന്തുണ തേടിയതോടെ ആചാരസംരക്ഷണത്തിനായി ഒന്നും ചെയ്യാതെ കൈയും കെട്ടി നോക്കി നിന്ന കോണ്‍ഗ്രസ്സ് അയ്യപ്പഭക്തരെ ഒന്നുകൂടി വഞ്ചിച്ചിരിക്കുകയാണ്.
മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ സിപിഎം മുസ്ലീംലീഗ് ഐഎന്‍എല്‍ കൂട്ടുകെട്ടാണ് നടക്കുന്നത്. ഇതിന് മധ്യസ്ഥത വഹിക്കുന്നത് എസ്ഡിപിഐയാണ്. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ യുഡിഎഫ് നേത്യത്വം തയ്യാറാകുമോ. ബിജെപിയ്ക്കെതിരെ വര്‍ഗ്ഗീയ ദ്രുവീകരണം സ്യഷ്ടിച്ച് നാല് വോട്ട് നേടാനാകുമോ എന്നാണ് ഇവര്‍ നോക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ജനങ്ങളെ പറഞ്ഞു പറ്റിച്ച പോലെ ഇത്തവണയും ജനങ്ങളെ പറ്റിക്കാമെന്ന് മുസ്ലീം ലീഗും സിപിഎമ്മും കരുതേണ്ടെന്നും സുധാമ ഗോസാട പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: