തിരുവനന്തപുരം: പത്മശ്രീ മോഹന്‍ലാല്‍ ഇ. ശ്രീധരന് എന്ന അത്ഭുതപ്രതിഭയെ ലളിതമായ വാക്കുകളില്‍ പരിചയപ്പെടുത്തുകയും അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തപ്പോള്‍ കേരളം ഒന്നടങ്കം ആ വാക്കുകള്‍ക്ക് ചെവികൊടുത്തു.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സംവിധായകന് രണ്‍ജി പണിക്കര്‍ കൈരളീ ചാനലിന്റെ ജോണ്‍ ബ്രിട്ടാസുമായി ചേര്‍ന്ന് ഇ. ശ്രീധരന് എന്ന മഹാപ്രതിഭ വെറും ഊതിവീര്‍പ്പിച്ച ബലൂണാണെന്ന് പരിഹസിച്ചപ്പോള്‍ കേരളത്തിന്റെ മനസാക്ഷിയ്ക്ക് മുറിവേറ്റു. അവിടെ യഥാര്‍ത്ഥത്തില്‍ ഉടഞ്ഞുവീണത് രണ്‍ജി പണിക്കരുടെ നടനും തിരക്കഥാകൃത്തും എന്ന പ്രഭാവലയമായിരുന്നു.
രണ്‍ജി പണിക്കര്‍ ഇ. ശ്രീധരനെക്കുറിച്ച് പറഞ്ഞതിന്റെ പത്രറിപ്പോര്‍ട്ട് ചുവടെ:
“ഒരാളെ ആവശ്യത്തിലധികം ഊതിവീര്‍പ്പിച്ചപ്പോഴുണ്ടായ ദുരന്തമാണ് ഇ ശ്രീധരനെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് താനെന്ന് ഇ ശ്രീധരന് സ്വയം പ്രഖ്യാപിക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ എങ്ങനെയാണ് കാണേണ്ടതെന്ന് സാമാന്യബുദ്ധിക്കൊരു തീരുമാനമുണ്ടാകും- രണ്‍ജി പണിക്കര്‍ പറഞ്ഞു. കൈരളി ചാനലിലെ പ്രോഗ്രാമിലായിരുന്നു പ്രതികരണം. പാലക്കാട് ഇ ശ്രീധരന്റെ അത്ഭുത പ്രവര്‍ത്തികളൊന്നും സംഭവിച്ചതായി തോന്നുന്നില്ല. ഇ ശ്രീധരന് ജയിച്ചാലും കേരളത്തിന്റെ മുഖ്യമന്ത്രിയായാലും മതിപ്പില്‍ മാറ്റമുണ്ടാകില്ലെന്നും രഞ്ജി പണിക്കര്‍.”
ഇത്രയും വായിക്കുമ്പോള്‍, ഒരു രഞ്ജിത് സിനിമയിലെ മോഹന്‍ലാല്‍ കഥാപാത്രം പറയുന്ന ഡയലോഗ് ഓര്‍മ്മിച്ചുപോകും: “രണ്‍ജി പണിക്കര്‍ നിങ്ങളൊരു തേഡ് റേറ്റ്………………”
രണ്‍ജിപണിക്കരുടെ ഈ പേക്കൂത്തിന് പിറ്റേദിവസം മുതല്‍ സമൂഹമാധ്യമങ്ങളില്‍ പൊങ്കാലയായിരുന്നു. കേരളത്തിന്റെ ശുദ്ധമനസ്സാക്ഷിയാണ് രാഷ്ട്രീയത്തിന്റെ നിറംപിടിപ്പിച്ച രണ്‍ജിപണിക്കരുടെ കാഴ്ചപ്പാടിനോട് ഏറ്റുമുട്ടിയത്.
പക്ഷെ അധികം വൈകാതെ ആശ്വാസത്തിന്റെ കുളിര്‍കാറ്റായി വിശ്വനടന്‍ മോഹന്‍ലാലിന്റെ ഇ. ശ്രീധരന് വോട്ട് ചെയ്യണമെന്ന് വിനയത്തോടെഅഭ്യര്ത്ഥിക്കുന്ന അപേക്ഷയെത്തി.. അത് എല്ലാവര്ക്കും ഈ കത്തുന്ന മീനച്ചൂടില്‍ ആശ്വാസമായി:
മോഹന്‍ലാലിന്റെ വാക്കുകളുടെ പൂര്‍ണരൂപം-
“ഓരോ ഭാരതീയനും അഭിമാനിക്കാന്‍ നമുക്ക് ഒരു വ്യക്തിത്വമുണ്ട്, ഇ. ശ്രീധരന് സര്. കൊടുങ്കാറ്റില്‍ തകര്‍ന്ന പാമ്പന്‍ പാലം 46 ദിവസങ്ങള്‍ കൊണ്ട് പുനര്‍നിര്‍മിച്ച ഇച്ഛാശക്തിയുടെ ഉടമ. അസാധ്യമെന്ന് ലോകം കരുതിയ കൊങ്കണ്‍ റെയില്‍വേ കരിങ്കല്‍ തുരങ്കങ്ങളിലൂടെ യാഥാര്‍ഥ്യമാക്കിയ ധീക്ഷണശാലി. ദല്‍ഹിയും കൊച്ചിയും അടക്കമുള്ള ഇന്ത്യയുടെ പ്രധാന നഗരങ്ങളില്‍ മെട്രോ റെയില്‍ നിര്‍മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശില്പി. ഏല്‍പ്പിച്ച ജോലി സമയത്തിനു മുന്‍പേ പൂര്‍ത്തിയാക്കി ബാക്കി വന്ന തുക സര്‍ക്കാരിനെ ഏല്‍പ്പിക്കുന്ന കറകളഞ്ഞ വ്യക്തിത്വം. ഭാരതം പത്മവിഭൂഷണ്‍ നല്കി ആദരിച്ച നമ്മുടെ സ്വന്തം മെട്രോമാന് ശ്രീ.ഇ.ശ്രീധരന് സര്. വികസനത്തിന്റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഇനിയും നമുക്ക് ആവശ്യമുണ്ട്. ശ്രീധരന് സാറിന് എന്റെ എല്ലാ വിജയാശംസകളും.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: